കോട്ടയം:ഏറ്റുമാനൂരിൽ തേങ്ങാ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർ മരിച്ചു.അപകട വിവരം പുറം ലോകമറിഞ്ഞത് നാല് മണിക്കൂറിന് ശേഷം. എം.സി. റോഡിൽ പട്ടിത്താനത്തിന് സമീപം തിങ്കളാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. എന്നാൽ രാവിലെ എട്ട് മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നാട്ടുകാർ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പൊള്ളാച്ചി സ്വദേശി പത്തീശ്വരൻ – (46) ആണ് മരിച്ചത്. പൊള്ളാച്ചിയിൽ നിന്നുമാണ് തേങ്ങയുമായി ഏറ്റുമാനൂലേക്ക് എത്തിയ മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. മറിഞ്ഞ ലോറിയുടെ കാബിനിൽ കുടുങ്ങി മരിച്ച നിലയിലായിരുന്നു ഡ്രൈവർ.മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിലേക്ക് മാറ്റി.