ലോമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓര്‍മ്മ പുതുക്കലാണ് ക്രൈസ്തവര്‍ക്ക് പെസഹ. ദേവാലയങ്ങളില്‍ കുര്‍ബാനയും അനുബന്ധ ചടങ്ങുകളും നടക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പെസഹ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കും.