17.1 C
New York
Friday, September 17, 2021
Home Kerala ലോക്ഡൗൺ രീതി മാറ്റിയേക്കും; ടിപിആർ 10+ എങ്കിൽ സമ്പൂർണ അടച്ചിടലിന് നിർദേശം

ലോക്ഡൗൺ രീതി മാറ്റിയേക്കും; ടിപിആർ 10+ എങ്കിൽ സമ്പൂർണ അടച്ചിടലിന് നിർദേശം

ലോക്ഡൗൺ രീതി മാറ്റിയേക്കും; ടിപിആർ 10+ എങ്കിൽ സമ്പൂർണ അടച്ചിടലിന് നിർദേശം

കോവിഡ് വ്യാപനം ഏറുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സമ്പൂർണ മാറ്റം സർക്കാർ പരിഗണിക്കുന്നു.

കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) പത്തിൽ കൂടുതലുള്ള പ്രദേശങ്ങൾ വാർഡ് / ക്ലസ്റ്റർ തലത്തിൽ പൂർണമായി അടച്ചിടുന്നതിനാണു മുഖ്യ പരിഗണന.

ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം നടപ്പാക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.

കോവിഡ് പോസിറ്റീവ് ആകുന്നവരെ നിരീക്ഷണകേന്ദ്രത്തിലാക്കി ചികിത്സിക്കാനും ആലോചിക്കുന്നു.

സമ്പർക്കപ്പട്ടികയും കർശനമായി പരിശോധിക്കും.

ടിപിആർ കുറഞ്ഞ പ്രദേശങ്ങളിലെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കും.

കടകളിലെ ജീവനക്കാരെ എല്ലാ ആഴ്ചയിലും പരിശോധിക്കും.

സ്ഥാപനങ്ങളുടെ മുന്നിൽ കോവിഡ് പരിശോധനാ സംവിധാനം ഒരുക്കാനും ആലോചിക്കുന്നു.

കോവിഡ് പരിശോധന ദിവസം 2 ലക്ഷമായി കൂട്ടും.

വാരാന്ത്യ ലോക്ഡൗൺ ഒഴിവാക്കണമെന്നും നിയന്ത്രണങ്ങളോടെ വിനോദ മേഖലയുടെ പ്രവർത്തനം അനുവദിക്കണമെന്നും നിർദേശമുണ്ട്.

എല്ലാ നിർദേശങ്ങളും നാളെയോടെ ചീഫ് സെക്രട്ടറി തലത്തിൽ പരിശോധിച്ചു മുഖ്യമന്ത്രിക്കു കൈമാറുമെന്നു പ്രതീക്ഷിക്കുന്നു.

ചൊവ്വാഴ്ച അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും.

ഓണത്തിനു കൂടുതൽ ഇളവു സാധ്യമാകുംവിധം കോവിഡ് നിയന്ത്രിക്കാനാണു ശ്രമം.

ആദ്യ തരംഗത്തിന്റെ സമയത്തു താഴേത്തട്ടിൽ നിയന്ത്രണം ഫലപ്രദമായിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയല്ലെന്നു വിമർശനമുണ്ട്.

വാർഡ്, ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള നിയന്ത്രണവും ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ് തുടങ്ങിയവയുടെ നിരീക്ഷണവും കൃത്യമായി നടക്കുന്നില്ല.

നടപടികളിൽ ഏകോപനമില്ല.

കടയുടമകളിൽനിന്നും വാഹന യാത്രക്കാരിൽനിന്നും പിഴ ഈടാക്കുന്നതിൽ മാത്രമാണു ശ്രദ്ധയെന്നു പരാതിയുണ്ട്.

ബസുകളിൽ സീറ്റിൽ ഇരുന്നുള്ള യാത്ര മാത്രമെന്ന നിർദേശം കാറ്റിൽപറത്തി.

യാത്രക്കാർ ഏറിയെങ്കിലും കെഎസ്ആർടിസി മുഴുവൻ ബസുകളും ഓടിക്കുന്നില്ല.
മദ്യവിൽപനകേന്ദ്രങ്ങളിലെ തിരക്കും വിമർശനത്തിനിടയാക്കുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com