17.1 C
New York
Monday, January 24, 2022
Home Kerala ലോക്ഡൗൺ ഇളവുകൾ എന്തൊക്കെയെന്ന് അറിയാം

ലോക്ഡൗൺ ഇളവുകൾ എന്തൊക്കെയെന്ന് അറിയാം

ലോക്ഡൗൺ ഇളവുകൾ എന്തൊക്കെ?

ലോക്ഡൗൺ നാളെ മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.

ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിച്ച കോവിഡ് രണ്ടാം തരംഗം കുറഞ്ഞതിനാലാണ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്.

ശനി, ഞായർ ദിവസങ്ങളിൽ പൂർണ ലോക്ഡൗണായിരിക്കും.

ബവ്കോ ഔട്ട്‍ലെറ്റുകളും ബാറുകളും രാവിലെ 9 മുതൽ വൈകിട്ട് 7വരെ പ്രവർത്തിക്കും. ആപ്പ് മുഖാന്തിരം സ്ലോട്ട് ബുക് ചെയ്യാം. ഷോപ്പിൽ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതൽ സ്വീകരിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റിയുടെ (ടിപിആർ) അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നത്

തദ്ദേശ സ്ഥാപനങ്ങളിലെ 7 ദിവസത്തെ ടിപിആർ നിരക്ക് 8% ആണെങ്കിൽ രോഗം കുറവുള്ള സ്ഥലമാണ്.

20% വരെ മിതമായ സ്ഥലം.

20ന് മുകളിൽ അതിവ്യാപന മേഖല.

30%ന് മുകളിലാണെങ്കിൽ കൂടുതൽ നിന്ത്രണങ്ങൾ നടപ്പിലാക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള പഞ്ചായത്തുകളെ കണ്ടെത്തി കണ്ടൈൻമെന്റ് സോണാക്കും.

അപകട സൂചന നൽകുന്ന പഞ്ചായത്തുകളിൽ അധിക നിയന്ത്രണം ഏർപ്പെടുത്തും.

ടിപിആർ 8 ശതമാനം വരെയുള്ള സ്ഥലങ്ങളിൽ എല്ലാ കടകളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം.

ഈ സ്ഥലങ്ങളിൽ വ്യാവസായിക, കാർഷിക പ്രവർത്തനം അനുവദിക്കും.

ഈ മേഖലകളിലെ തൊഴിലാളികൾക്കു യാത്ര ചെയ്യാൻ അനുവാദമുണ്ടാകും.

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7വരെ തുറക്കാം.

എല്ലാ ബുധനാഴ്ചയും ആ ആഴ്ചയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ടിപിആർ അവലോകനം ചെയ്യും.

തദ്ദേശ സ്ഥാപനം ഏത് വിഭാഗത്തിൽപ്പെടുന്നു എന്ന് പരസ്യപ്പെടുത്തും. വ്യാപനത്തോത് നോക്കി തദ്ദേശ സ്ഥാപനങ്ങൾക്ക് പരിശോധനയ്ക്കു ടാർഗറ്റ് നൽകും.

ഓരോ വീട്ടിലും ആദ്യം പോസിറ്റീവാകുന്ന വ്യക്തി കരുതൽ വാസ കേന്ദ്രത്തിൽ ക്വാറന്റീൻ ചെയ്യണം.

വീടുകളിൽ സൗകര്യമുള്ളവർ മാത്രമേ വീടുകളിൽ ക്വാറൻറീനിൽ കഴിയാൻ പാടുള്ളൂ.

പുതിയ ഇളവുകൾ:

അവശ്യവസ്തുക്കളുടെ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം.

എല്ലാ പൊതുപരീക്ഷകൾക്കും അനുമതി

വിവാഹം, മരണാനന്തര ചടങ്ങിൽ 20 പേർ.

ജൂൺ 17 മുതൽ കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും പ്രവർത്തിക്കാം.

സെക്രട്ടേറിയറ്റിൽ 50 ശതമാനം വരെ ജീവനക്കാർക്കു പ്രവർത്തിക്കാം.

ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ.

ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ.

ആൾക്കൂട്ടമോ പൊതുപരിപാടിയോ അനുവദിക്കില്ല. എല്ലാ മേഖലയിലും ഇളവ് ഉണ്ടാകില്ല.

റസ്റ്ററന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനാകില്ല. ഹോം ഡെലിവറിയും പാഴ്സലും അനുവദിക്കും.

വിനോദപരിപാടികളും ഇൻഡോർ പ്രവർത്തനവും അനുവദിക്കില്ല. മാളുകളുടെ പ്രവർത്തനവും അനുവദിക്കില്ല.

ബെവ്കോ ഓട്ട്‌ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവർത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 വരെ വൈകിട്ട് 7 വരെ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: