ലോക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ച ആദ്യദിവസം സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യവില്‍പ്പന.
52 കോടിയുടെ മദ്യമാണ് ബവ്റിജസ് കോര്പറേഷന് ഇന്നലെ വിറ്റത്.
പാലക്കാട് ജില്ലയിലെ തേന്‍കുറിശ്ശി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. ഒറ്റ ഔട്ട്ലെറ്റില് മാത്രം 69 ലക്ഷം രൂപയുടെ മദ്യവില്പന നടന്നു.
തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്ലെറ്റില് 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 64 ലക്ഷം രൂപയുടെ മദ്യവും വിറ്റു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമായിരുന്നു മദ്യവില്‍പ്പന പുനരാരംഭിച്ചത്.
അതേസമയം, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലൂടേയും ബാറുകളിലൂടെ വില്പന നടന്ന മദ്യത്തിന്റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
Facebook Comments