17.1 C
New York
Friday, January 21, 2022
Home Kerala ലോക്ക് ഡൗൺ കാലത്ത് തുറക്കുവാൻ കഴിയാത്ത വ്യാപാര സ്ഥാപനങ്ങൾ സമയ ബന്ധിതമായി തുറക്കാൻ അനുവദിക്കണം: വ്യാപാരികൾ

ലോക്ക് ഡൗൺ കാലത്ത് തുറക്കുവാൻ കഴിയാത്ത വ്യാപാര സ്ഥാപനങ്ങൾ സമയ ബന്ധിതമായി തുറക്കാൻ അനുവദിക്കണം: വ്യാപാരികൾ


ലോക്ക് ഡൗൺ കാലത്ത് തുറക്കുവാൻ കഴിയാത്ത വ്യാപാര സ്ഥാപനങ്ങൾ സമയ ബന്ധിതമായി തുറക്കാൻ അനുവദിക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരികൾ കോട്ടയത്ത് കടകളടച്ച് സമരം നടത്തി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലായിരുന്നു ജില്ലയിൽ സമരം. സമരത്തിന്റെ ഭാഗമായി മർച്ചൻറ്സ് അസോസിയേഷൻ ധർണ്ണ നടത്തി.

വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്ത കടയടപ്പ് സമരത്തിത്തോട് അനുബന്ധിച്ച്, കോട്ടയം മർച്ചൻ്റ്സ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരം കോട്ടയം നഗരത്തിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ച് പണിമുടക്കി.

ഗാന്ധിസ്ക്വയറിൽ നടന്ന ധർണ്ണ സമരം അസോസിയേഷൻ പ്രസിഡൻറ് റ്റി.ഡി.ജോസഫ് ഉദ്ഘാടനം ചെയ്തു. ലോക്ക് ഡൗൺ കാലയളവിൽ തുറക്കുവാൻ സാധിക്കാത്ത വ്യാപാര സ്ഥാപനങ്ങൾ സമയബന്ധിതമായി തുറക്കുവാൻ അനുവദിക്കണമെന്നും, വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക,
പോലീസി
ൻ്റെയും സെക്ടറൽ മജിസ്ട്രേറ്റുമാരുടെയും അന്യായമായ പീഡനം അവസാനിപ്പിക്കണമെന്നും,
ലോക്ക്ഡൗൺ കാലത്തെ വാടക ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും,
വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും,
ഹോട്ടലുകളിലും ബേക്കറികളിലും സാമൂഹ്യ അകലം പാലിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന്അദ്ദേഹം ആവശ്യപ്പെട്ടു.

ജനറൽ സെക്രട്ടറി ഹാജി എം.കെ.ഖാദർ, ട്രഷർ സി.എ.ജോൺ, സെക്രട്ടറിമാരായ കെ.പി.ഇബ്രാഹീം, സുരേഷ് ബൃന്ദാവൻ ,പി.കെ.അബ്ദുൾ സലാം, സലാംകുട്ടി കിഴക്കേത്തറ, കെ.യു.രാജു, എസ്.മുരളിധരൻ, ശിവ ബിജു എന്നിവർ പ്രസംഗിച്ചു.

പി.കെ.മധു, രമേഷ് ചന്ദൻ, മുഹമ്മദ് റഫീക്ക്, രാജീവൻനായർ, നൗഷാദ് കെ.പി., ഭരത് ഷിൻഡേ, കെ.വെങ്കിട്ടരാമൻ, എ.കെ.അലി, തോമസ് കുര്യൻ, എം.നാസർ, അനീഷ് ആപ്പിൾ എന്നിവരും പങ്കെടുത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: