17.1 C
New York
Wednesday, September 22, 2021
Home Kerala ലോക്ക്ഡൗൺ ദിവസം ക്ഷേത്രത്തില്‍പോയ കുടുംബത്തിന് 17500രൂപ പിഴ

ലോക്ക്ഡൗൺ ദിവസം ക്ഷേത്രത്തില്‍പോയ കുടുംബത്തിന് 17500രൂപ പിഴ

മുണ്ടക്കയം ഈസ്റ്റ്: ലോക്ക്ഡൗൺ ദിവസം ക്ഷേത്രത്തില്‍പോയ കുടുംബത്തിന് 17500രൂപ പിഴ. കൊക്കയാര്‍ കൊടികുത്തി റബ്ബര്‍ തോട്ടത്തിലെ തൊഴിലാളി മാന്തറ മോഹനനും കുടുംബത്തിനുമാണ് പൊലീസ് ഇത്രയും പിഴ വിധിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച മോഹനനും കുടുംബവും നെടുങ്കണ്ടത്തെ ക്ഷേത്രത്തിലേയ്ക്ക് പോകവെ പെരുവന്താനം മുറിഞ്ഞപുഴയ്ക്ക് സമീപം വളഞ്ചാംകാനത്തുവച്ച് അഡീഷണല്‍ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തില്‍ വാഹനം തടയുകയായിരുന്നു. സ്ത്രീകളടക്കം അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരുടെയും വിലാസം എഴുതിയെടുത്തെങ്കിലും കേസെടുക്കില്ലന്നാണ് അറിയിച്ചത്. എന്നാൽ അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ മോഹനനോട് കേസ് കോടതിയിലേയ്ക്ക് അയച്ചെന്നും ആളൊന്നിന് 3500രൂപ വീതം 17500രൂപ കോടതിയില്‍ അടച്ചാല്‍മതിയെന്നും പറഞ്ഞു. റബ്ബര്‍ തോട്ടത്തിലെ തൊഴിലാളിയായ മോഹനൻ 17500രൂപ അടയ്ക്കാന്‍ മാര്‍ഗ്ഗമില്ലാതെ വിഷമിക്കുകയാണ്. സാമൂഹിക അകലം പാലിയ്ക്കാതെ ലോക്ക്ഡൗൺ ദിവസം യാത്ര ചെയ്തതിനാണ് കേസെടുത്തതെന്ന് ഇൻസ്പെക്ടർ ജയപ്രകാശ് അറിയിച്ചു. പീരുമേട് പൊലീസ് സ്റ്റേഷന്റെ പരിധിയിൽ കടന്നാണ് പെരുവന്താനം പൊലീസ് പിഴയിട്ടതെന്നും ആക്ഷേപമുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: