സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനിലെ നിയമനം സംബന്ധിച്ച ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാറും കെ ബാബുവും അടങ്ങുന്ന ഡിവിഷന് ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ലോകായുക്തയുടെ നടപടികളില്‍ ക്രമവിരുദ്ധത ഉണ്ടെന്നും കേസ് സ്വീകരിക്കണമോ എന്ന പ്രാഥമിക പരിശോധന നടന്ന ദിവസം തന്നെ അന്തിമ വാദവും നടത്തിയെന്ന് ജലീല്‍ ചൂണ്ടിക്കാട്ടി. പരാതിയില്‍ ലോകായുക്ത പ്രാഥമിക അന്യേഷണമോ, അന്തിമ അന്വേഷണമോ നടത്തിയിട്ടില്ലന്നും ജലീല്‍ ബോധിപ്പിച്ചു.
അന്വേഷണം സ്വന്തമായി നടത്താന്‍ ലോകായുക്തയ്ക്ക് അധികാരം ഉണ്ടെന്ന് കോടതി വാദത്തിനിടെ പരാമര്‍ശിച്ചു
Facebook Comments