ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.വി ഗോവിന്ദന് അധ്യക്ഷത വഹിക്കും.
കഠിനംകുളം പഞ്ചായത്തിലെ അമീറുദ്ദീന്റേയും ഐഷാ ബീവിയുടേയും ഗൃഹപ്രവേശത്തിലാണ് മുഖ്യമന്ത്രിയും തദ്ദേശവകുപ്പ് മന്ത്രിയും പങ്കെടുക്കുന്നത്.
Facebook Comments