17.1 C
New York
Thursday, October 28, 2021
Home Kerala ലേഖനമത്സരം: പത്മിനി ശശിധരന് ഒന്നാം സ്ഥാനം

ലേഖനമത്സരം: പത്മിനി ശശിധരന് ഒന്നാം സ്ഥാനം

മലയാളിമനസ്സ് ഓണത്തോടനുബന്ധിച്ചു നടത്തിയ “പൊന്നോണം എന്റെ സങ്കല്പത്തിൽ” എന്ന ലേഖന മത്സരത്തിൽ പത്മിനി ശശിധരൻ ഒന്നാം സ്ഥാനവും, പ്രമീള ശ്രീദേവി രണ്ടാം സ്ഥാനവും, സുജാ പാറുകണ്ണിൽ മൂന്നാം സ്ഥാനവും നേടി.

നിരവധി മത്സരങ്ങൾ നടത്തിയും, വിധിനിർണ്ണയം നടത്തിയും പരിചയസമ്പന്നനായ എഴുത്തുകാരനും, സാഹിത്യകാരനുമായ നിരഞ്ജൻ അഭിയുടെ നേതൃത്വത്തിലുള്ള മികച്ച ജഡ്‌ജിംഗ്‌ പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.

മോഹൻദാസ് എവർഷൈൻ, പ്രീതി രാധാകൃഷ്ണൻ, ഷീജ ഡേവിഡ്, വിനീത ബിജു, ദീപ നായർ എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിന് അർഹരായവർ.

വിനീത ബിജു പ്രോത്സാഹന സമ്മാനത്തോടൊപ്പം ആയിരത്തിൽപരം ലൈക്കുകളും ഷെയറുകളും നേടി. ശാരി യദു, മഹിമ നൈനാൻ, രവി കൊമ്മേരി എന്നിവരാണ് കൂടുതൽ ലൈക്ക് – ഷെയർ നേടിയ മറ്റ് വിജയികൾ. ഇവർക്കുള്ള ക്യാഷ് പ്രൈസുകൾ ഉടൻതന്നെ കൈമാറുന്നതായിരിക്കുമെന്ന് ഉത്തരവാദിത്വപ്പെട്ടവർ അറിയിച്ചു.

COMMENTS

7 COMMENTS

 1. ഈ വിജയത്തിൽ എനിക്കേറെ സന്തോഷം. ♥️
  അഭിനന്ദനങ്ങൾ പ്രിയ സഖേ 💐🙏

 2. ഒന്നും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത് അൽ ഐൻ നിവാസികളെന്നതിൽ സന്തോഷം ഇരട്ടിക്കുന്നു

 3. ഈ ലേഖന വിധിനിർണയം നടത്തിയതിന്റെ മാനദണ്ഡം എന്താണെന്നു അറിയില്ല.. പക്ഷെ മുൻ നിര വിജയികളായവരിൽ ചിലരെങ്കിലും അതിനു അനുയോജ്യരാണോ എന്ന് ഒരു ആസ്വാദകൻ എന്ന നിലയിൽ തോന്നിപ്പോകുന്നു… മലയാളി മനസുമായി കൂടുതൽ ആക്റ്റീവ് ആയി നിൽക്കുന്നവരെ പരിഗണിച്ചതായി തോന്നുന്ന വിധത്തിലാണ് വിധിനിർണയം… എഴുത്തിന്റെ ക്വാളിറ്റി ഇതിനേക്കാൾ വേറെ പല രചനകൾക്കും ഉള്ളതായി അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്…

  • മികച്ച പല ലേഖനങ്ങളും വിധിനിർണയത്തിൽ ഒഴിവാക്കേണ്ടി വന്നത് അവർ കൊടുത്ത വിഷയം പ്രതിപാദിച്ചില്ല എന്നത് കൊണ്ടാണ്. ഓണത്തെക്കുറിച്ചുള്ള ഓർമകളാണ് കൂടുതൽ പേരും എഴുതിയത്.. അവരുടെ സങ്കല്പത്തിൽ ഓണം എങ്ങനെ ആയിരിക്കണം എന്ന വിഷയം പ്രതിപാദിക്കാൻ വിട്ടുപോയി.. അങ്ങനെ സങ്കല്പത്തിലെ ഓണം എങ്ങനെ ആയിരിക്കണം എന്ന് ലേഖനത്തിൽ സൂചിപ്പിച്ചവരിൽ നിന്നാണ് വിധിനിർണയം നടത്തിയത് എന്ന് താഴ്മയായി മലയാളി മനസിന്‌ വേണ്ടി അറിയിക്കുന്നു..
   വിഷയം തെറ്റിദ്ധരിച്ചതാണ് മിക്കവാറും എഴുത്തുകാർ.

 4. സന്തോഷം വാക്കുകളിൽ ഒതുക്കാനാവില്ല അനിയത്തീ @പദ്മിനി

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: