കളമശേരി:കളമശ്ശേരിയിൽ പതിനേഴുകാരനെ സുഹൃത്തുക്കൾ ക്രൂരമായിമർദ്ദിച്ച സംഭവത്തിൽ ഏഴുപേർക്കെതിരെ കേസ് ഒരാൾ അറസ്റ്റിൽ ലഹരി ഉപയോഗിച്ചത് വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമർദനം ഏറ്റത്. അടിച്ചും ഇടിച്ചും നൃത്തം ചെയ്യിച്ചും കളമശ്ശേരി ഗ്ലാസ് കോളനിയിൽ പെരിയാറിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിലാണ് സമൂഹത്തെ ഞെട്ടിച്ച ക്രൂരമർദനം നടന്നത്. പ്ലസ് ടു വിദ്യാർഥിയെ മർദിക്കുന്ന വിഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഏഴുപേർക്കെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗിക്കുന്നതായ വിവരം വീട്ടുകാരെ അറിയിച്ചതായി പറഞ്ഞാണ് സുഹൃത്തുക്കൾ തന്നെ മർദിച്ചതെന്ന് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി പറയുന്നു. വീട്ടിലേക്ക് പോകുകയായിരുന്ന തന്നെ തടഞ്ഞുനിർത്തി കണ്ണട ഊരിയെടുക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. താൻ വീട്ടിൽ അമ്മൂമ്മക്ക് ഭക്ഷണം എടുത്തുകൊടുത്തിട്ട് വരാമെന്ന് പറഞ്ഞുപോയി. തിരിച്ച് വന്നപ്പോഴാണ് മർദിച്ചത്. സംഭവത്തിൽ ഗ്ലാസ് കോളനിയിൽ അഖിൽ വർഗീസിനെ (19) അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മറ്റ് ആറുപേർ പ്രായപൂർത്തിയാകാത്തതിനാൽ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.
ലഹരി ഉപയോഗം വീട്ടിലറിയിക്കുമെന്ന് പറഞ്ഞ പതിനേഴുകാരനെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റ്
Facebook Comments
COMMENTS
Facebook Comments