17.1 C
New York
Friday, June 24, 2022
Home Kerala ലതിക സുഭാഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തകർക്ക് നേരെ ആക്രമണം

ലതിക സുഭാഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തകർക്ക് നേരെ ആക്രമണം

ലതിക സുഭാഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തകർക്ക് നേരെ ആക്രമണം

ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി ലതിക സുഭാഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ‘കേരള ഷാഡോ ക്യാബിനറ്റ്’, ‘വുമൺ ഫോർ പൊളിറ്റിക്കൽ ജസ്റ്റിസ്’ പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായതായി പരാതി. ഇന്നുച്ചക്ക് കുമ്മനം കുളപ്പുരകടവ് ജംഗ്ഷനിൽ ഇടതു – വലതു മുന്നണികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾക്ക് സമീപം ആയിരുന്നു സംഭവം. ഭവനസന്ദർശനം നടത്തി നോട്ടീസുകളും ലഘുലേഖകളും വിതരണം ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശികളായ നാല് വിദ്യാർത്ഥികളെ ഇരുചക്രവാഹനങ്ങളിൽ എത്തിയ സംഘം മർദിക്കുകയായിരുന്നു.

തള്ളി താഴെയിട്ടശേഷം ഇവരുടെ കയ്യിലുണ്ടായിരുന്ന പ്രചരണസാമഗ്രികൾ പിടിച്ചു വാങ്ങി കുറേ കീറികളയുകയും ബാക്കിയുള്ളവ കൊണ്ടുപോകുകയും ചെയ്തു. വാഹനങ്ങളുടെ നമ്പർ നോട്ട് ചെയ്യാനോ ചിത്രമെടുക്കാനോ സമ്മതിക്കാതെ അര മണികൂറോളം ഒരു ഇടവഴിയിൽ തടഞ്ഞു വെച്ച ശേഷം ഇനി ഈ വഴി കണ്ടാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരെ വിട്ടയച്ചത്. കുളപ്പുരകടവ് പാലത്തിനക്കരെ താഴത്തങ്ങാടിയിൽ എത്തി ഓട്ടോയിൽ കയറും വരെ വിദ്യാർത്ഥികളെ സംഘം പിന്തുടർന്നു. സംഭവത്തിൽ കോട്ടയം ഡിവൈഎസ്പിയുടെ നിർദേശപ്രകാരം കുമരകം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Facebook Comments

COMMENTS

- Advertisment -

Most Popular

കതിരും പതിരും( 7) ✍ ജസിയഷാജഹാൻ

സ്നേഹവ്രണങ്ങളിലെ മൗനത്തിന്റെ കയങ്ങങ്ങളിലേക്ക് നീ ഹൃദയം ചേർത്ത് വച്ചിട്ടുണ്ടോ?...ചോരച്ചോപ്പും കണ്ണീർകറുപ്പും നിന്നിൽ പടർന്നിട്ടുണ്ടോ.... സ്നേഹത്തിന്റെ ഭൂമിയിലേക്ക് നമുക്കൊന്നു കൈകോർത്തു നടന്ന് ആകാശം പൂകാം...വരൂ..മനുഷ്യരേ... സ്നേഹിക്കണം... സ്നേഹം നമുക്ക് തോന്നണം.സ്നേഹം അതനുഭവിച്ച് തന്നെ അറിയണം. സ്നേഹം ആരിൽ...

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന ലേഖയും മാഷും (15)

"എന്താ ലേഖേ മുഖം വാടിയിരിക്കുന്നത് ? സ്കൂൾ തുറന്ന ആദ്യദിനം തന്നെ കൂട്ടുകാരികളുമായി പിണങ്ങിയോ ?" "പിണങ്ങിയതൊന്നുമല്ല മാഷേ ...അതായിരുന്നെങ്കിൽ സാരമില്ലായിരുന്നു. " "ങ്ങ്ഹേ..പിന്നെന്താടോ ?" "അത്... മാഷേ കഴിഞ്ഞ വർഷം ക്ലാസിലുണ്ടായിരുന്ന എന്റെ കൂട്ടുകാരികളെല്ലാം ഈ വർഷം...

‘വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ’ (14)

'മലയാളി മനസ്സ് ' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ' എന്ന പംക്തിയുടെ പതിന്നാലാം ഭാഗത്തിലേയ്ക്ക് സ്നേഹപൂർവം സ്വാഗതം🙏❤️🌹 വിശ്വപ്രസിദ്ധനായ ഇന്ത്യൻ സാഹിത്യകാരൻ രബീന്ദ്രനാഥ ടാഗോറിന്റെ "ദ പോസ്റ്റ് മാസ്റ്റർ" എന്ന വിഖ്യാതമായ...

ശുഭചിന്ത – 18 ‘പുണ്യമായ സത്കർമ്മങ്ങൾ’ ✍ പി . എം . എൻ . നമ്പൂതിരി

ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം, ഇതിനേ ക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌. കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ജ സൃഷ്ടിയെ വണങ്ങുക...നല്ലതുമാത്രം വിചാരിക്കുക,നമുക്ക് കിട്ടിയ തെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക. സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും. പെരുമാറ്റരീതികളും,മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: