17.1 C
New York
Tuesday, September 21, 2021
Home Kerala ലക്ഷ്യം എല്ലാവര്‍ക്കും ഭൂമി-മന്ത്രി കെ. രാജന്‍

ലക്ഷ്യം എല്ലാവര്‍ക്കും ഭൂമി-മന്ത്രി കെ. രാജന്‍

ലക്ഷ്യം എല്ലാവര്‍ക്കും ഭൂമി-മന്ത്രി കെ. രാജന്‍

കോട്ടയം:സംസ്ഥാനത്ത് എല്ലാ കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. റവന്യു വകുപ്പിന്‍റെ വിഷന്‍ ആന്‍റ് മിഷന്‍ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഐഎല്‍ഡിഎമ്മില്‍ കോട്ടയം ജില്ലയിലെ എംഎല്‍എ മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറടി മണ്ണു പോലും സ്വന്തമായില്ലാത്ത പാവപ്പെട്ട മനുഷ്യര്‍ക്ക് ഭൂമി ഉറപ്പാക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുന്നതിന് ശ്രമങ്ങള്‍ നടന്നു വരുന്നു. സര്‍ക്കാരിന്‍റെ നൂറു ദിന പരിപാടിയുടെ ഭാഗമായി 12000 ത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്യും-അദ്ദേഹം പറഞ്ഞു.

ജില്ലയിലെ പട്ടയ വിതരണം, സ്മാര്‍ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണം, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, ഗവണ്‍മെന്‍റ് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, സി.കെ. ആശ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ലാന്‍റ് റവന്യു കമ്മീഷണര്‍ കെ.ബിജു, സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവു, ഹൗസിംഗ് ബോര്‍ഡ് കമ്മീഷണര്‍ ദേവദാസ്, സംസ്ഥാന നിര്‍മ്മിതി കേന്ദ്ര ഡയറക്ടര്‍ ഡോ. ഫെബി വര്‍ഗീസ്,
ഐ.എല്‍.ഡി.എം ഡയറക്ടര്‍ പി.ജി. തോമസ്, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി തുടങ്ങിയവര്‍ പങ്കെടുത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: