ലക്ഷങ്ങൾ വിലവരുന്ന ലഹരി മരുന്നുമായി യുവതി ഉൾപ്പെടുന്ന സംഘംപിടിയിൽ
കൊച്ചി: മാരക ലഹരിമരുന്നുകളുമായി യുവതിയുള്‍പ്പെടെ മൂന്നു പേരെ പിടികൂടി. കൊച്ചി സിറ്റി ഡാന്‍സാഫും സെന്‍ട്രല്‍ പൊലീസും ചേര്‍ന്ന് എറണാകുളം സൗത്ത് ഭാഗങ്ങളില്‍ നടത്തിയ രഹസ്യ പരിശോധനയില്‍ ലക്ഷങ്ങള്‍ വില വരുന്ന എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകളുമായി യുവതിയുള്‍പ്പെടെ മൂന്നു പേരെ പിടികൂടി. കാസര്‍കോഡ്, വടക്കേപ്പുറം, പടന്ന, നഫീസത്ത് വില്ലയില്‍ സമീര്‍ വി.കെ (35), കോതമംഗലം, നെല്ലിമറ്റം, മുളമ്പായില്‍ വീട്ടില്‍ അജ്മല്‍ റസാഖ് (32), വൈപ്പിന്‍, ഞാറക്കല്‍, പെരുമ്പള്ളി, ചേലാട്ടു വീട്ടില്‍, ആര്യ ചേലാട്ട് (23) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന 46 ഗ്രാം സിന്തറ്റിക് ഡ്രഗ്സായ എം.ഡി.എം.എയും 1.280 കിലോഗ്രാം ഹാഷിഷ് ഓയിലും 340 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കാസര്‍കോഡുകാരനായ സമീര്‍ വര്‍ഷങ്ങളായി മലേഷ്യയില്‍ ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തി കൊച്ചിയില്‍ ഹോട്ടല്‍, സ്റ്റേഷനറി കടകള്‍ നടത്തുന്നയാളാണ്.