കെ.പിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
റോസക്കുട്ടിയുടെ രാജിയില്‍ ഒരു ഗൗരവവും കാണുന്നില്ലെന്നും അവര്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ സ്ഥാനം നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൽപ്പറ്റ മണ്ഡലത്തിൽ സ്ഥാനാർഥിയായി പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് മുതിർന്ന നേതാവായ കെ.സി. റോസക്കുട്ടി കോൺഗ്രസ് വിട്ടത്. കെപിസിസി വൈസ് പ്രസിഡന്റും എഐസിസി അംഗത്വവും പാർട്ടി പ്രാഥമിക അംഗത്വവും റോസക്കുട്ടി രാജിവെച്ചു. 1991ൽ സുൽത്താൻ ബത്തേരി എംഎൽ.എയും വനിത കമ്മീഷൻ മുൻ അധ്യക്ഷയുമായിരുന്നു.