17.1 C
New York
Wednesday, December 1, 2021
Home Kerala റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കണം

റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കണം

പുനലൂർ – പൊൻകുന്നം റോഡിൻറെ നിർമ്മാണ പ്രവർത്തനത്തിൽ, പല ഭാഗങ്ങളിലും ഗവണ്മെൻറ് നിശ്ചയിച്ചിരിക്കുന്ന റോഡിന്‍റെ വീതി പതിനാല് മീറ്റർ എന്നുള്ളത്, പ്രത്യേകിച്ച് കോന്നി, മൈലപ്ര ഭാഗങ്ങളിൽ ഉപയുക്തമാണോ എന്നുള്ളത് സംശയം ഉളവാക്കുന്നതാണ്.

കുടാതെ റോഡിനോട് ചേർന്നു കിടക്കുന്ന സമാന്തര റോഡുകൾ വേണ്ട രീതിയിൽ ഉയർത്താതെയിരിക്കുന്നതിനാൽ ചെറുവാഹനങ്ങൾക്ക് സഞ്ചാര യോഗ്യമല്ല. ചിറ്റൂർ ജംഗ്ഷനിൽ ആറ്റുകടവിലേക്കുളള രണ്ടാമത്തെ റോഡ് അതിനുദാഹരണമാണ്. അധികാരികളുടെ സത്വര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് കേരള, കോന്നി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ജേക്കബ് മടത്തിലേത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സുബിൻ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ജോർജ്ജ് കണാരയിൽ, ജില്ല ജനറൽ സെക്രട്ടറി ബാബു വെമ്മേലി, ഡിഎംസികെ ജില്ല പ്രസിഡണ്ട് മിനി ജേക്കബ്, ഡിവൈസികെ ജില്ലാ പ്രസിഡണ്ട് സിജിമോൾ മാത്യൂ, നിയോജക മണ്ഡലം സെക്രട്ടറി മാത്യൂ മനത്രയിൽ, ജില്ലാ എക്സിക്കൂട്ടിവു് അംഗം സുലൈമാൻ കോന്നി, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: