റോഡ് കയ്യേറ്റം ഒഴിഞ്ഞില്ലെങ്കില്‍
കര്‍ശന നടപടി
കോട്ടയം ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ജില്ലാ, സംസ്ഥാന പാതകളുടെ സമീപത്തും നടപ്പാതകളിലുമുള്ള കയ്യേറ്റങ്ങള്‍ ജനുവരി 15ന് മുന്‍പ് ഒഴിയണമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വാഹന ഗതാഗതത്തിനും കാല്‍നട യാത്രയ്ക്കും തടസമാകുന്ന കയ്യേറ്റങ്ങള്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ ഒഴിയാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.