17.1 C
New York
Sunday, April 2, 2023
Home Kerala റേഷന്‍ കാര്‍ഡ് എപ്പോള്‍ വേണമെങ്കിലും പുതുക്കാവുന്ന സംവിധാനം ഒരുക്കി സംസ്ഥാന സര്‍ക്കാര്‍ .

റേഷന്‍ കാര്‍ഡ് എപ്പോള്‍ വേണമെങ്കിലും പുതുക്കാവുന്ന സംവിധാനം ഒരുക്കി സംസ്ഥാന സര്‍ക്കാര്‍ .

5 വര്‍ഷം കൂടുമ്പോള്‍ കൂട്ടത്തോടെ പുതുക്കുന്ന പതിവ് രീതി അവസാനിപ്പിച്ച് റേഷന്‍ കാര്‍ഡ് എപ്പോള്‍ വേണമെങ്കിലും പുതുക്കാവുന്ന സംവിധാനം ഒരുക്കി സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാകും ഇനി പുതുക്കല്‍.

കാര്‍ഡ് അപേക്ഷകള്‍ നേരിട്ടു താലൂക്ക് സപ്ലൈ ഓഫിസുകളിലും സിറ്റി റേഷനിങ് ഓഫിസുകളിലും സ്വീകരിക്കുന്നതും നിര്‍ത്തി. ഏറ്റവുമൊടുവില്‍ 2017 ലാണ് റേഷന്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ പുതുക്കിയത്.

റേഷന്‍ കാര്‍ഡ് ശുദ്ധീകരിക്കാനുള്ള ‘തെളിമ പദ്ധതി’ പ്രകാരം ഈ മാസം 15 വരെ വിവരങ്ങള്‍ തിരുത്താം. അംഗങ്ങളുടെ പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, എല്‍പിജി വൈദ്യുതി കണക്ഷന്‍ വിവരങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്താനും തെറ്റു തിരുത്താനും കഴിയും. കാര്‍ഡ് അടുത്ത വര്‍ഷം സ്മാര്‍ട് ആകുമ്പോഴേക്കും ശുദ്ധീകരണം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

കാര്‍ഡ് പുതുക്കാന്‍ 3 മാര്‍ഗങ്ങള്‍:

1) റേഷന്‍ കടയിലെ ഡ്രോപ് ബോക്സ്

2) അക്ഷയ കേന്ദ്രം

3) ജനങ്ങള്‍ക്കു നേരിട്ടു രജിസ്റ്റര്‍ ചെയ്തു പുതുക്കാവുന്ന ecitizen.civilsupplieskerala.gov.in

റേഷന്‍ കടയിലെ ഡ്രോപ് ബോക്സ് ഉപയോഗിക്കാന്‍ ഫീസില്ല. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളില്‍ സേവന ചാര്‍ജ് മാത്രമാണ് ഈടാക്കുക. വിവരങ്ങള്‍ ചേര്‍ക്കാന്‍ കാര്‍ഡ് ഉടമകളും അംഗങ്ങളും ആധാറുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിച്ചിരിക്കണം.

ആധാറുമായി റേഷന്‍ കാര്‍ഡ് ഓണ്‍ലൈനായി ബന്ധിപ്പിക്കുന്ന വിധം:

ഇതിനായി ആദ്യം uidai.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക
നിങ്ങളുടെ വിലാസം, ജില്ലാ, സംസ്ഥാനം എന്നിവ പൂരിപ്പിക്കണം
ഇതിന് ശേഷം ‘Ration Card Benefit’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ ആധാര്‍ കാര്‍ഡ് നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ മുതലായവ പൂരിപ്പിക്കുക.
ഇത് പൂരിപ്പിച്ച ശേഷം നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു OTP വരും.
ഇവിടെ OTP പൂരിപ്പിച്ച ശേഷം നിങ്ങളുടെ സ്‌ക്രീനില്‍ പ്രോസസ്സ് പൂര്‍ത്തിയാക്കിയ സന്ദേശം ലഭിക്കും.
ഈ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ ആധാര്‍ പരിശോധിച്ചുറപ്പിക്കുകയും നിങ്ങളുടെ ആധാര്‍ നിങ്ങളുടെ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുകയും ചെയ്യുംആധാറുമായി റേഷന്‍ കാര്‍ഡ് ഓണ്‍ലൈനായി ബന്ധിപ്പിക്കുന്ന വിധം:

ഇതിനായി ആദ്യം uidai.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക
നിങ്ങളുടെ വിലാസം, ജില്ലാ, സംസ്ഥാനം എന്നിവ പൂരിപ്പിക്കണം
ഇതിന് ശേഷം ‘Ration Card Benefit’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ ആധാര്‍ കാര്‍ഡ് നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ മുതലായവ പൂരിപ്പിക്കുക.
ഇത് പൂരിപ്പിച്ച ശേഷം നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു OTP വരും.
ഇവിടെ OTP പൂരിപ്പിച്ച ശേഷം നിങ്ങളുടെ സ്‌ക്രീനില്‍ പ്രോസസ്സ് പൂര്‍ത്തിയാക്കിയ സന്ദേശം ലഭിക്കും.
ഈ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ ആധാര്‍ പരിശോധിച്ചുറപ്പിക്കുകയും നിങ്ങളുടെ ആധാര്‍ നിങ്ങളുടെ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുകയും ചെയ്യും.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: