17.1 C
New York
Thursday, August 18, 2022
Home Kerala റെയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടിൽ വീണ് പരിക്കേറ്റ സംഭവം; യുവതികളിലൊരാള്‍ മരിച്ചു.

റെയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടിൽ വീണ് പരിക്കേറ്റ സംഭവം; യുവതികളിലൊരാള്‍ മരിച്ചു.

ചാലക്കുടിയില്‍ റെയിൽവെ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ തോട്ടിൽ വീണു. ഇവരില്‍ ഒരാൾ മരിച്ചു. ഒരാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വി.ആർ.പുരം സ്വദേശി ദേവി കൃഷ്ണ (28) ആണ് മരിച്ചത്.

ചാലക്കുടി വി.ആർ.പുരത്താണ് സംഭവം നടന്നത്. റോഡിൽ വെള്ളമായതിനാൽ റയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ട്രയിൻ വരുന്നത് കണ്ട് ഇവര്‍ ട്രാക്കില്‍ നിന്ന് മാറി നിന്നു. ട്രയിൻ പോകുന്നതിനിടെ കാറ്റിൽ തോട്ടിൽ വീഴുകയായിരുന്നു. ഫൗസിയ (35) ആണ് ചികിത്സയിലുള്ളത്.

അതേസമയം, 70 അടി താഴ്ചയിലേക്ക് മറിഞ്ഞ കാര്‍ പുഴയില്‍ വീണിട്ടുംയുവതി കുത്തൊഴുക്കിലും അത്ഭുതകരമായി രക്ഷപ്പെട്ടതും വാര്‍ത്തയായി. ഇടുക്കി ചെറുതോണിയിലാണ് സംഭവം. ചെറുതോണി സ്വദേശിയായ അനു മഹേശ്വരനാണ് 70 മീറ്റര്‍ താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് പുഴയില്‍ വീണ ശേഷം രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.

വ്യാഴാഴ്ച രാത്രി ചെറുതോണിയിലെ വീട്ടിലേക്ക് തങ്കമണിയില്‍ നിന്നും കാറില്‍ പോവുകയായിരുന്നു അനു. രാത്രി ഏഴരയോടെ മരിയപുരത്തിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ടു. എതിര്‍ദിശയില്‍ നിന്നും അമിത വേഗത്തില്‍ എത്തിയ വാഹനം ഇടിക്കാന്‍ വന്നപ്പോള്‍ അനു കാര്‍ വെട്ടിക്കുകയായിരുന്നു. ഇതോടെ കാര്‍ നിയന്ത്രണം വിട്ട് റോഡിന് വശത്തേ താഴ്ഭാഗത്തേക്ക് പതിച്ചു. കാര്‍ പലവട്ടം മലക്കം മറിഞ്ഞാണ് 70 അടി താഴ്ചയിലേക്ക് പതിച്ചത്. എന്നാല്‍ കാര്‍ പുഴയ്ക്ക് അടുത്ത് നിശ്ചലമായി ഇതോടെ കാറില്‍ നിന്നും ആയാസപ്പെട്ട് പുറത്തിറങ്ങിയപ്പോഴാണ് അനു പുഴയില്‍ വീണത്.

കനത്തമഴയെ തുടര്‍ന്ന് ശക്തമായ ഒഴുക്കായതിനാല്‍ പുഴയില്‍ വീണ അനു 100 മീറ്ററോളം ഒഴുകിപ്പോയി. എന്നാല്‍ കരയ്ക്ക് കയറാനുള്ള ശ്രമത്തില്‍ പുഴയോരത്തെ പുല്ലില്‍ പിടികിട്ടി. ഇതില്‍ പിടിച്ച് കയറിയാണ് അനു ഒഴുക്കില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. അനു കരയ്ക്ക് കയറിയത് മരിയാപുരം പ്രഥമികാരോഗ്യ കേന്ദ്രത്തിന് പിന്നിലായിരുന്നു. തൃശൂർ മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് മഹേശ്വരന്റെ ഭാര്യയാണ് അനു. കാര്യമായ പരിക്കുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: