17.1 C
New York
Sunday, October 24, 2021
Home Kerala റിസോർട്ട് പൂട്ടി. പ്രവർത്തനം അനധികൃതമെന്ന് റിപ്പോർട്ട്

റിസോർട്ട് പൂട്ടി. പ്രവർത്തനം അനധികൃതമെന്ന് റിപ്പോർട്ട്

വയനാട്: മേപ്പാടി ഏളമ്പിലേരിയിലെ ഫോറസ്റ്റ് റിസോര്‍ട്ടില്‍ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ നടപടിയുമായി അധികൃതര്‍. സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് റിസോര്‍ട്ട് പൂട്ടി. പരിശോധനയില്‍ സുരക്ഷയില്ലെന്ന് വ്യക്തമായെന്ന് കളക്ടര്‍ അദീല അബ്ദുള്ള വ്യക്തമാക്കി. കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാനയാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.

അംഗീകാരമില്ലാതെ റിസോര്‍ട്ടിന് ചുറ്റും ടെന്റ് കെട്ടുന്നത് നിരോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. റിസോര്‍ട്ട് ഉരുള്‍പൊട്ടല്‍ സാദ്ധ്യതയുള്ള സ്ഥലത്താണ്. ഇത്തരത്തില്‍ അനധികൃതമായ മുഴുവന്‍ റിസോര്‍ട്ടുകളും പൂട്ടുമെന്ന് കളക്ടര്‍ അറിയിച്ചു.

റിസോര്‍ട്ട് അനധികൃതമെന്ന് പഞ്ചായത്തും വ്യക്തമാക്കി. റിസോര്‍ട്ട് ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചത്.വന്യ മൃഗ ശല്യമുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. ഉടമ അത് നിരസിച്ചതാണ് ഇപ്പോഴുള്ള അപകടത്തിന് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓമന പറഞ്ഞു. സര്‍ക്കാര്‍ സൗകര്യങ്ങള്‍ ദുരുപയോഗിച്ച്‌ ലാഭമുണ്ടാക്കുന്നു. ഇന്നലെ ആക്രമണം നടക്കുന്ന സമയത്ത് മുപ്പതോളം പേര്‍ സംഭവ സ്ഥലത്ത് ടെന്റുകളില്‍ കഴിഞ്ഞിരുന്നു. കാട്ടാനയുടെ ചവിട്ടേറ്റ ഷഹാനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കിളിമാഞ്ചാരോ കൊടുമുടി കീഴടക്കി നടി നിവേദ തോമസ്.

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമാഞ്ചാരോ കീഴടക്കി നടി നിവേദ തോമസ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നിവേദ ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. കൊടുമുടിയുടെ ഉയരത്തില്‍ ഇന്ത്യയുടെ പതാക പുതച്ച് നില്‍ക്കുന്ന ചിത്രവും നിവേദ പുറത്തുവിട്ടു. വടക്ക്...

ഡൽഹി രഞ്ജിത് നഗറിൽ; 6വയസ്സുകാരി ബലാത്സംഗത്തിനിരയായി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി∙ ഡൽഹി രഞ്ജിത് നഗറിൽ ആറുവയസ്സുകാരി പീഡനത്തിനിരയായി. കഴിഞ്ഞ ദിവസം വീടിന് സമീപത്തെ ഒരുലംഗറിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. നിലവിൽ പെൺകുട്ടി റാം മനോഹർ ലോഹ്യ...

വള്ളത്തോൾ നാരായണമേനോൻ

സ്വാതന്ത്ര്യബോധത്തിന്റെയുംദേശീയതയുടെയും കവിയായിഅറിയപ്പെടുന്ന വള്ളത്തോൾ 1878-ൽജനിച്ചു. ചിത്രയോഗം മാഹാകാവ്യം,ബന്ധനസ്ഥനായ അനിരുദ്ധൻ,ശിഷ്യനും മകനും, സാഹിത്യമഞ്ജരിപതിനൊന്നു ഭാഗങ്ങൾ തുടങ്ങിയവരചനകൾ. 1958 -ൽ അന്തരിച്ചു. “കുട്ടിയും കിഴവനുമാഢ്യനും ദരിദ്രനുംവിഡ്ഢിയും വിരുതനും,വിപ്രനും പറയനുംസർവരുമൊരേമട്ടിൽസാദ്വന്നസത്വസ്ത്രാദിസംതൃപ്തമായിട്ടെന്നുസംഹ്ലാദം വിഹരിക്കുംഅന്നല്ലേ, നമുക്കോണം'' ഓണം “ഭാരതമെന്നപേർ കേട്ടാലഭിമാന-പൂരിതമാകണമന്തരംഗംകേരളമെന്നു കേട്ടാലോ തിളയ്ക്കണംചോര നമുക്കു...

ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ് എ​​​​​ന്നാ​​​​ക്കി.

ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ് എ​​​​​ന്നാ​​​​ക്കിയതായി സർക്കാർ ഉത്തരവ്. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി യോ​​​​​ഗി ആ​​​​​ദി​​​​​ത്യ​​​​​നാ​​​​​ഥ് ട്വി​​​​​റ്റ​​​​​റി​​​​​ലാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യ​​​​മ​​​​റി​​​​​യി​​​​​ച്ച​​​​​ത്. തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണെ​​​ന്നും ട്വീ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തി​​​നു പി​​​ന്നി​​​ലെ പേ​​​​​ര്മാ​​​​​റ്റ​​​​​ത്തി​​​​​നു കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തി​​​​​യു​​​​​ണ്ടെ​​​​ന്നു​​​കാ​​​ണി​​​ച്ച് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സി​​​​​ൽ...
WP2Social Auto Publish Powered By : XYZScripts.com
error: