റിപ്പബ്ളിക് ദിനത്തില്‍ നടന്ന കര്‍ഷകസമരവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് എടുത്ത കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ അറസ്‌റ്റ് ചെയ്യുന്നത് സുപ്രീം കോടതി വിലക്കി. രണ്ടാഴ്‌ചയക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ച കോടതി, അതുവരെ തരൂരിനെയും ആറ് മാദ്ധ്യമപ്രവര്‍ത്തകരെയും അറസ്‌റ്റ് ചെയ്യരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കി. തരൂരിനൊപ്പം ആറു മാദ്ധ്യമപ്രവര്‍ത്തര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. ചീഫ് ജസ്‌റ്റിന് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തരൂരിന്റെ അറസ്‌റ്റ് തടഞ്ഞത്.