17.1 C
New York
Sunday, November 27, 2022
Home Kerala റിപ്പബ്ലിക് ദിനാഘോഷം; കോവിഡ് പ്രതിരോധം ഉറപ്പാക്കും

റിപ്പബ്ലിക് ദിനാഘോഷം; കോവിഡ് പ്രതിരോധം ഉറപ്പാക്കും

Bootstrap Example

റിപ്പബ്ലിക് ദിനാഘോഷം; കോവിഡ് പ്രതിരോധം ഉറപ്പാക്കും

കോട്ടയം:ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കി സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും രാവിലെ ഒന്‍പതു മുതല്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ പരേഡ് നടക്കുക.

ഗ്രൗണ്ടില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ആഘോഷത്തില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 100 ആയി നിജപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെയും മുതിര്‍ന്ന പൗരന്‍മാരെയും പങ്കെടുപ്പിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കിയുള്ള പരേഡില്‍ പരമാവധി മൂന്നു മുതല്‍ അഞ്ചുവരെ കണ്ടിജന്‍റുകള്‍ മാത്രമാകും പങ്കെടുക്കുക.സ്റ്റുഡന്‍റ് പോലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്സ്, എന്‍.സി.സി ജൂണിയര്‍ ഡിവിഷന്‍ എന്നിവയുടെ പ്ലറ്റൂണുകള്‍ ഉണ്ടാവില്ല.

വിദ്യാര്‍ഥികളുടെ ദേശഭക്തിഗാനാലാപനം, കലാപരിപാടികള്‍ എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതിനു മുന്‍പ് എല്ലാവരെയും തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കും. ഗ്രൗണ്ടിനുള്ളില്‍ ലഘുഭക്ഷണ വിതരണം പാടില്ല.

പരേഡിന്‍റെ ക്രമീകരണങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളെ കളക്ടര്‍ ചുമതലപ്പെടുത്തി.

Facebook Comments

COMMENTS

- Advertisment -

Most Popular

ശശി തരൂർ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല; എം എം ഹസൻ.

ശശി തരൂരിന്റെ പരിപാടി മാറ്റിയത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ. ഡിസിസിയെ അറിയിക്കാതിരുന്നത് തരൂരിന് പറ്റിയ ചെറിയ പിഴവാണ്. ശശി തരൂർ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്ന് എം എം ഹസൻ...

ആം​ബു​ല​ന്‍​സി​ന് വെ​ടി​യേ​റ്റ സം​ഭ​വം: സുരക്ഷയൊരുക്കി ബി​ഹാ​ര്‍ പോ​ലീ​സ്.

കോ​ഴി​ക്കോ​ട്ട് നി​ന്നും ബി​ഹാ​റി​ലേ​ക്ക് പു​റ​പ്പെ​ട്ട ആം​ബു​ല​ന്‍​സി​ന് വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട് ബി​ഹാ​ര്‍ പോ​ലീ​സ്. ആം​ബു​ല​ന്‍​സ് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത് വ​രെ സു​ര​ക്ഷ ന​ല്‍​കു​മെ​ന്ന് ബി​ഹാ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ല്‍​പൂ​ര്‍- റീ​വ ദേ​ശീ​യ​പാ​ത​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വെ​ടി​വ​യ്പ്പി​ൽ...

മസ്തിഷ്‌കമരണം സംഭവിച്ച 17കാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം.

മസ്തിഷ്‌കമരണം സംഭവിച്ച 17കാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം. തൃശൂർ വല്ലച്ചിറ സ്വദേശികളായ വിനോദ്-മിനി ദമ്പതികളുടെ ഏക മകൻ അമൽ കൃഷ്ണയുടെ അവയവങ്ങളാണ് അവയവദാന ദിനത്തിൽ നാലു പേർക്ക് നൽകി കുടുംബം മാതൃകയായത്. തൃശൂർ...

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും.

ഒരേയൊരു മനുഷ്യന്‍...ലയണല്‍ ആന്ദ്രെസ് മെസ്സി....പതിവുകളൊന്നും തെറ്റിക്കാതെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ആര്‍ത്തലച്ചെത്തിയ മെക്സിക്കന്‍ തിരമാലകള്‍ക്ക് മുകളില്‍ അയാള്‍ രക്ഷകനായി അവതരിച്ചു. പിന്നെയെല്ലാം ചരിത്രം. സ്വപ്നങ്ങള്‍ ചിതറിക്കിടന്ന അതേ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീന ഇതാ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: