റിപ്പബ്ലിക് ദിനത്തില്‍ നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി സംബന്ധിച്ച് പൊലീസിന് ഉചിതമായ നടപടി എടുക്കാമെന്ന് സുപ്രീംകോടതി.
കോടതിയല്ല ക്രമസമാധാന വിഷയം തീരുമാനിക്കേണ്ടതെന്നും പരാമര്‍ശിച്ചു. ജനുവരി 26ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ് ജോയിന്റ് കമ്മിഷണര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഉള്‍പ്പെട്ട ബഞ്ച് നിലപാട് അറിയിച്ചത്.
അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഇടിക്കുമെന്നും റാലി തടയണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ദല്‍ഹിയിലേക്ക് ആരെ പ്രവേശിപ്പിക്കണമെന്നത് ഉള്‍പ്പെടെ തീരുമാനിക്കേണ്ടത് ദല്‍ഹി പൊലീസ് ആണെന്ന് കോടതി ചൂണ്ടിക്കാട്ടി.
Facebook Comments