റിപബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിക്ക് ഡൽഹി പൊലീസ് അനുമതി നൽകി.
വിവാദ കാർഷിക നിമങ്ങൾക്കെതിരായാണ് കർഷകർ പ്രതിഷേധം നടത്തുന്നത്.
സമാധാനപരമായിട്ടായിരിക്കും റാലിയെന്ന് കർഷക നേതാക്കൾ അറിയിച്ചു.
റിപബ്ലിക് ദിന പരേഡിനെ തടസപ്പെടുത്തില്ല. റാലിയിൽ പങ്കെടുക്കുന്നവർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.