17.1 C
New York
Thursday, September 29, 2022
Home Kerala റാങ്ക് ഹോൾഡേഴ്സുമായി ചർച്ച നടത്തണമെന്ന CPM നിലപാടിൽ ആത്മാർത്ഥതയില്ല: മുല്ലപ്പള്ളി രാമചന്ദ്രൻ

റാങ്ക് ഹോൾഡേഴ്സുമായി ചർച്ച നടത്തണമെന്ന CPM നിലപാടിൽ ആത്മാർത്ഥതയില്ല: മുല്ലപ്പള്ളി രാമചന്ദ്രൻ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണമെന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് ഒട്ടും ആത്മാർഥതല്ലാത്തതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

തുടക്കം മുതൽ സമരത്തെയും സമരക്കാരെയും തള്ളിപ്പറയുകയും അടിച്ചമർത്തുകയും ചെയ്തവരാണ് സിപിഎം.

ഇപ്പോഴത്തെ നിലപാട് മാറ്റം ജനവികാരം എതിരാകുമെന്ന തിരിച്ചറിവാണ്. കോൺഗ്രസിന്റെ യുവജന വിദ്യാർത്ഥി സംഘടനകൾ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നടത്തുന്ന സമരത്തിന് വമ്പിച്ച ജനപിന്തുണ ലഭിക്കുന്നുണ്ടെന്നുള്ള വസ്തുത സിപിഎമ്മിനെ ഭയപ്പെടുത്തി. അതാണ് പൊടുന്നനെയുള്ള മനം മാറ്റത്തിന് കാരണം.

മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ഉദ്യോഗാർത്ഥികളുടെ സമരം ഇത്രയും നീണ്ടുപോകാൻ കാരണം. ആദ്യം മുതൽ ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടത് സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നാണ്. ഇതുതന്നെയാണ് കോൺഗ്രസും ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം സർക്കാരും മുഖ്യമന്ത്രിയും നിരസിച്ചു. ഉദ്യോഗാർഥികളെ കലാപകാരികളാക്കി മന്ത്രിമാർ പരിഹാസ വർഷം ചൊരിഞ്ഞു. ഉദ്യോഗാർഥികളുമായി ഒരുഘട്ടത്തിലും ചർച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ തുറന്നു പറയുകയും സമരം അവസാനിപ്പിച്ചെങ്കിൽ ഗുരുതരഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ഉദ്യോഗാർഥികൾ സമരം അവസാനിപ്പിക്കാതെ വന്നപ്പോൾ ഡിവൈഎഫ് ഐയെ ഉപയോഗിച്ച് സമരം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. അത് പരാജയപ്പെട്ടപ്പോഴാണ് പുതിയ അടവുനയവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത് എന്നദ്ദേഹം പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം നിറഞ്ഞ കവിഞ്ഞ സദസിൽ  ആഘോഷിച്ചു.

  ന്യൂ ജേഴ്‌സി: കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം   ബർഗൻഫിൽഡിലുള്ള V F W ഹാളിൽ വെച്ച്  നിറഞ്ഞു കവിഞ്ഞ സദസിൽ  ആഘോഷിച്ചു .  മുഖ്യ അഥിതിയായി ഫൊക്കാന...

ഓർമ്മക്കരിന്തിരി.(കവിത)

മറവി തൻ മാറാലക്കെട്ടുകൾ നീക്കിയെൻ ഗത കാല സ്മരണ തൻ മൺചെരാതിൽ കാർത്തിക ദീപ്തികൾ ഒന്നായ് കൊളുത്തിയെൻ ഓർമ്മക്കരിന്തിരി ഞാൻ തെളിക്കാം , അതിലാദ്യ നാളം പകരുവാനായെന്റെയരികിൽ വരൂ... പ്രിയ സഖീ..നീ... നിന്നിൽനിന്നല്ലോ എന്നോർമ്മത്തുടക്കവും... അവസാനവും നിന്നിലായ് ചേരട്ടെ.. കുസൃതിക്കുറുമ്പുകൾ കാട്ടിയ ബാല്യവും കിനാവ് പൂത്തു വിരിഞ്ഞ കൗമാരവും എന്റെ നിഴലായിരുന്നവൾ നീയല്ലയോ... ഒരുമിച്ചു...

രാജ്യത്ത് 63 അശ്ലീല വെബ് സെറ്റുകൾ നിരോധിച്ചു

ദില്ലി: രാജ്യത്ത് 63 അശ്ലീല വെബ് സെറ്റുകൾ നിരോധിച്ചു. കേന്ദ്ര സർക്കാർ രാത്രിയോടെയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 63 വെബ് സൈറ്റുകൾ കേന്ദ്രം നിരോധിച്ചെന്നും ഇതു സംബന്ധിച്ചുള്ള നിർദ്ദേശം ഇന്‍റർനെറ്റ് സേവനദാതക്കൾക്ക്...

നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍പന; അമ്മ ഉള്‍പ്പെടെ മൂന്ന് പ്രവാസി വനിതകള്‍ ജയിലിലായി

നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പ്രവാസി വനിതകള്‍ക്ക് ദുബൈയില്‍ ജയില്‍ ശിക്ഷ. 12,000 ദിര്‍ഹത്തിനായിരുന്നു ആണ്‍ കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ദുബൈ ക്രിമനല്‍ കോടതിയിലെ കേസ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: