അനധികൃത നിയമനങ്ങൾക്കെതിരേയും പിഎസ് സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരത്തിനും പിന്തുണ അറിയിച്ചും യുവമോർച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിഷേധക്കാർ സെക്രട്ടറിയേറ്റ് വളപ്പിൽ കടന്നു. വനിതാ പ്രവർത്തകർ ഉൾപ്പടെയുള്ള പ്രതിഷേധക്കാരാണ് സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടന്നത് പോലീസിന് തലവേദനയായി.
മന്ത്രിസഭായോഗം സെക്രട്ടറിയേറ്റിൽ പുരോഗമിക്കുന്നതിനിടെയായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. വനിതാ പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കം പ്രതിഷേധക്കാർ തടഞ്ഞത് ഉന്തിനും തള്ളിനും ഇടയാക്കി.