17.1 C
New York
Friday, October 15, 2021
Home Kerala ഡോ. സാബു കെ. ചെറിയാൻ സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ്

ഡോ. സാബു കെ. ചെറിയാൻ സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ്

ചെന്നൈ:റവ.ഡോ. സാബു കെ. ചെറിയാൻ സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് ബിഷപ്പായി റവ. ഡോ. സാബു കെ.ചെറിയാൻ തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൽ സി.എസ്.ഐ ആസ്ഥാനത്ത് മോഡറേറ്റർ ബിഷപ്പ് എ.ധർമ്മരാജ് റസാലത്തിൻറെ അധ്യക്ഷതയിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയാണ് റവ.സാബു കെ.ചെറിയാനെ ബിഷപ്പായി തെരഞ്ഞെടുത്തത്. പുന്നക്കാട് മലയിൽ കുടുംബാംഗമാണ്. സിഎസ്ഐ മധ്യകേരള മഹായിടവക കൗൺസിൽ തെരഞ്ഞെടുപ്പ് മൂലം നിർദ്ദേശിച്ച വൈദികരായ റവ.ഡോ.സാബു കെ.ചെറിയാൻ, റവ.നെൽസൺ ചാക്കോ എന്നിവരുടെ അഭിമുഖം ചെന്നൈ റോയൽ പേരിലുള്ള സി.എസ്.ഐ സിനഡ് ആസ്ഥാനത്ത് നടത്തുകയും തുടർന്ന് കമ്മറ്റി കൂടി റവ.സാബു കെ. ചെറിയാനെ ബിഷപ്പായി പ്രഖ്യാപിക്കുകയുമായിരുന്നു. റവ.ഡോ. സാബു കെ. ചെറിയാൻറെ സ്ഥാനാഭിഷേക ശുശ്രൂഷ 18 തിങ്കളാഴ്ച രാവിലെ 8 മണിക്ക് കോട്ടയം സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും.സി.എസ്.ഐ മോഡറേറ്റർ ബിഷപ്പ് എ. ധർമ്മരാജ് റസാലം, തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത എന്നിവർ മുഖ്യകാർമികരായിരിക്കുംസി എസ് ഡപ്യൂട്ടി മോഡറേറ്റർ ബിഷപ്പ് ഡോ.കെ രൂബേൻ മാർക്ക് സി.എസ്.ഐ മദ്ധ്യകേരള മഹായിടവക മോഡറേറ്റേഴ്സ് കമ്മിസറി ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്ജ് തുടങ്ങിയവർ സഹകാർമികർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അഗതി മന്ദിരങ്ങളിലൂടെ.. (കവിത) – ഹരി വെട്ടൂർ

അകലങ്ങളിൽ നട്ട മിഴിയുടഞ്ഞു ...

അക്കിത്തം കഥാ(കവിതാ)വശേഷനായിട്ട് ഒരു വർഷം ….

1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. ലോകോത്തര ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകൻ അക്കിത്തം...

“പ്രതിഭകളെ അടുത്തറിയാൻ” – 1 – കൽപ്പറ്റ നാരായണൻ

പ്രതിഭ: കൽപ്പറ്റ നാരായണൻ, അവതരണം: മിനി സജി സാഹിത്യ , സാസ്കാരിക വിമർശകരുടെ പട്ടികയിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന പേരാണ് കൽപ്പറ്റ നാരായണൻ. എഴുത്തിലൂടെ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുവാനും ചരിത്രത്തെക്കുറിച്ച് പഠിച്ച് വിശകലനം ചെയ്ത്...

ആത്മവിദ്യാലയം – 5- ഉപ്പ്

മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനും, കവിയുമായിരുന്ന ശ്രീ.എം.പി.അപ്പൻ മലയാള സാഹിത്യ ശാഖയ്ക്ക് നൽകിയ സംഭാവനയാണ് "ലാവണ്യം" എന്ന വാക്ക്.ഇന്ന് ലാവണ്യം എന്നത് സൗന്ദര്യമാണെന്ന് എല്ലാവർക്കും അറിയാം. "നീ ഭൂമിയുടെ ഉപ്പാണ് !" ഒരു ലാവണ്യമുള്ള പദം.ശുദ്ധിയുടെ...
WP2Social Auto Publish Powered By : XYZScripts.com
error: