17.1 C
New York
Sunday, June 26, 2022
Home Kerala റവന്യൂ ഡിപ്പാര്‍ട്മെന്റ് ജീവനക്കാരി ആത്മഹത്യചെയ്തു : തൊഴിലിടത്തെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍

റവന്യൂ ഡിപ്പാര്‍ട്മെന്റ് ജീവനക്കാരി ആത്മഹത്യചെയ്തു : തൊഴിലിടത്തെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ റവന്യൂ ഡിപ്പാര്‍ട്മെന്റ് ജീവനക്കാരി ആത്മഹത്യചെയ്ത സംഭവത്തില്‍ തൊഴിലിടത്തെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍. അഞ്ചുതെങ്ങ് കായിക്കര വെണ്മതിയില്‍ ആനി (48)യെയാണ് പുലര്‍ച്ചയോടെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. തിരുവനന്തപുരം റവന്യൂ ഡിപ്പാര്‍ട്മെന്റ് ജീവനക്കാരിയായിരുന്നു ആനി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആനി ജോലി സംബന്ധമായ വിഷയങ്ങളില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ ആനിയുടേതെന്ന് സംശയിക്കുന്ന ഡയറി കണ്ടെത്തി. ഡയറിയില്‍ യുവതി തന്റെ മനസ്സിക സംഘര്‍ഷത്തിന്റെ കാരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായ് മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് 10,750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

‘ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ’.

ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. പാകിസ്താൻ വഴി കടൽമാർഗം 3000 മെട്രിക് ടൺ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അഫ്ഗാൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിധ...

വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ ആണ് മൃതദേഹം കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: