സ്വര്‍ണ്ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ ഹമീദിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് അപേക്ഷ കോടതി ഇന്ന് പരിഗണിക്കും’ പത്ത് ദിവസം ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ട് കിട്ടണമെന്നാണ് സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയില്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റംസ് അപേക്ഷയില്‍ റബിന്‍സിനെ ഇന്ന് ഹാജരാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കോടതി അനുമതിയോടെ കസ്റ്റംസും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചോദ്യം ചെയ്യാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. വിദേശത്ത് ഇരുന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം ഇറക്കിയതിന്റെ പ്രധാന ആസൂത്രകന്‍ റബിന്‍സ് എന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. യുഎഇ നാട് കടത്തിയ പ്രതിയെ നേരത്തെ വിമാനത്താവളത്തില്‍ വെച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.
റബിൻസിനെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസിൻ്റെ അപേക്ഷ കോടതിയിൽ
Facebook Comments
COMMENTS
Facebook Comments