മൂവാറ്റുപുഴ : പ്രതിശ്രുത വരൻ വിവാഹത്തിൽനിന്നു പിന്മാറിയതിനെ തുടർന്നു റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ, പിന്നീട് നാടുവിട്ട യുവതിയുടെ സഹോദരിയെയും ഒപ്പമുണ്ടായിരുന്ന / യുവാവിനെയും മൂവാറ്റുപുഴയിൽനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് റംസി ആത്മഹത്യ ചെയ്തത്.

മരിച്ച യുവതിക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധ കൂട്ടായ്മയിലെ അംഗത്തിനൊപ്പമാണ് സഹോദരി നാടുവിട്ടത്. ഇരുവരെയും മൂവാറ്റുപുഴയിൽനിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തു. സഹോദരി ആൻസിയെയാണു സമരത്തിനു നേതൃത്വം നൽകിയ നെടുമങ്ങാട് സ്വദേശിയായ അഖിലിനൊപ്പം (19) പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
അഖിൽ അൻസിയുടെ സഹോദരിയുടെ മണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗമാണ്. പല പ്രതിഷേധ പരിപാടികൾക്കും ഇയാൾ പങ്കെടുത്തിട്ടുണ്ട്. കൂടാതെ അൻസിയുടെ വീട്ടിൽ സ്ഥിര സന്ദർശകനുമായിരുന്നു. ഇതിനിടയിലാണ് ഇരുവരും തമ്മിലടുക്കുന്നതും പ്രണയത്തിലാകുന്നതും. കാണാതാവുന്നതിന് മുൻപ് ഭർത്താവുമായി ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന് ശേഷമാണ് കാണാതായത് എന്നാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. പൊലീസ് അന്വേഷണത്തിലാണ് ഒളിച്ചോടിയതാണ് എന്ന് കണ്ടെത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് അൻസി പോയതെങ്കിലും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 3നാണ് പ്രതിശ്രുത വരൻ വിവാഹത്തിൽനിന്നു പിന്മാറിയതിനെ തുടർന്നു അൻസിയുടെ സഹോദരി ആത്മഹത്യ ചെയ്തത്. മരണത്തിൽ ദുരൂഹതയുണ്ടൈന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വരികയും തുടർന്ന് ഒരു വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയുമായിരുന്നു. കുടുംബത്തിന് നീതി ലഭ്യമാക്കാനായി നിരവധി പേർ പണം അയച്ച് സഹായിച്ചിരുന്നു.
റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ഉൾപ്പെടെ മുൻകൂർ ജാമ്യം നേടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ ആൻസിയെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. സെപ്റ്റംബർ 3നാണ് റംസി (24) ജീവനൊടുക്കിയത്. വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷം, സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ ഇയാൾ റംസിയെ ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു പരാതി.
ഇരുവരും മുവാറ്റുപുഴയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ ആൻസിയെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.