17.1 C
New York
Wednesday, December 6, 2023
Home Kerala രോഗവ്യാപനം കുറയുന്നു; കര്‍ശന ജാഗ്രത തുടരണം

രോഗവ്യാപനം കുറയുന്നു; കര്‍ശന ജാഗ്രത തുടരണം

♦️ 36 തദ്ദേശ സ്ഥാപനങ്ങളില്‍ പോസിറ്റിവിറ്റി 10 ശതമാനത്തില്‍ താഴെ

♦️ 30 ശതമാനത്തിനു മുകളിലുള്ള മേഖലകള്‍ ഇല്ല

രോഗവ്യാപനം കുറയുന്നു; കര്‍ശന ജാഗ്രത തുടരണമെന്ന് കളക്ടര്‍

കോട്ടയം:ലോക് ഡൗണിനെത്തുടര്‍ന്ന് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ കോട്ടയം ജില്ലയില്‍ 36 തദ്ദേശ സ്ഥാപന മേഖലകളില്‍ ഒരാഴ്ച്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി പത്തു ശതമാനത്തില്‍ താഴെയായി. ഇതില്‍തന്നെ ഏഴു ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെയാണ്.

ക്രമമായി കുറഞ്ഞുകൊണ്ടിരിക്കുന്ന ജില്ലയുടെ പോസിറ്റിവിറ്റി നിരക്ക് ജൂണ്‍ ഏഴു മുതല്‍ ഇന്നലെ(ജൂണ്‍ 13) വരെയുള്ള ദിവസങ്ങളിലെ കണക്കു പ്രകാരം 10.90 ആയി. ഈ ഒരാഴ്ച്ചക്കാലം 30 ശതമാനത്തിനു മുകളില്‍ പോസിറ്റിവിറ്റിയുള്ള ഒരു തദ്ദേശ സ്ഥാപനവുമില്ല.

രണ്ടാം തരംഗത്തില്‍ ആദ്യമായി ശനിയാഴ്ച്ച പത്തു ശതമാനത്തില്‍ താഴെയെത്തിയ(9.64) ജില്ലയുടെ പ്രതിദിന പോസിറ്റിവിറ്റി ഇന്നലെ(ജൂണ്‍ 13) വീണ്ടും കുറഞ്ഞ് 9.05ലെത്തി

ഒരു ഘട്ടത്തില്‍ പോസിറ്റിവിറ്റി എല്ലാ മേഖലകളിലും 20 ശതമാനത്തിനു മുകളിലായിരുന്നു. അന്‍പതു ശതമാനം കടന്ന പഞ്ചായത്തുകളുമുണ്ട്. ഇപ്പോള്‍ പോസിറ്റിവിറ്റി 20നും 30നും ഇടയിലുള്ളത് ആറു ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ്. 27.79 ശതമാനമുള്ള തൃക്കൊടിത്താനമാണ് പട്ടികയില്‍ ഏറ്റവും മുന്നില്‍.

ഭരണങ്ങാനം(2.74), കുറവിലങ്ങാട്(3.43), തലയോലപ്പറമ്പ്(3.89),മരങ്ങാട്ടുപിള്ളി(4.17),മീനച്ചില്‍(4.77),വെള്ളാവൂര്‍(4.84), വൈക്കം(4.95) എന്നിവയാണ് അഞ്ചില്‍ താഴെ പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകള്‍.

നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനും അവ കര്‍ശനമായി പാലിക്കുന്നതിനും എല്ലാ വിഭാഗം ആളുകളും സഹകരിച്ചതാണ് രോഗവ്യാപന തോത് കുറയുന്നതില്‍ നിര്‍ണായകമായതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.

പോസിറ്റിവിറ്റി താഴ്‌ന്നെങ്കിലും ഇപ്പോഴും ഓരോ ദിവസവും അഞ്ഞൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത തുടര്‍ന്നേ തീരൂ. ദുരന്ത നിവാരണ അതോറിറ്റിയുടെയും പോലീസിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജാഗ്രതാ സംവിധാനവും ക്വാറന്‍റയ്‍ന്‍ നിരീക്ഷണവും സജീവമായി തുടരും. കോവി‍ഡ് പരിശോധനയും വാക്സിനേഷനും ഊര്‍ജ്ജിതമാക്കും.

പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച്ച പാടില്ല. രോഗലക്ഷണങ്ങളുള്ളവര്‍ സമ്പര്‍ക്കം ഒഴിവാക്കാനും പരിശോധനയ്ക്ക് വിധേയരാകാനും ശ്രദ്ധിക്കണം-കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലയിലെ തദ്ദേശ സ്ഥാപന മേഖലകളിലെ ജൂണ്‍ ഏഴു മുതല്‍ 13 വരെയുള്ള ശരാശരി പോസിറ്റിവിറ്റി നിരക്ക് ചുവടെ

1.തൃക്കൊടിത്താനം-27.79

2.കുമരകം-24.83

3.കൂട്ടിക്കല്‍-23.21

4.മണിമല-21.6

5.കുറിച്ചി-21.49

6.വാഴപ്പള്ളി-21.19

7.തലപ്പലം-18.71

8.കാണക്കാരി-18.35

9.പനച്ചിക്കാട്-17.63

10.കരൂര്‍-17.41

11.മാഞ്ഞൂര്‍-16.37

12.കടുത്തുരുത്തി-15.68

13.പുതുപ്പള്ളി-15.51

14.തീക്കോയി-15.38

15.ഈരാറ്റുപേട്ട-14.59

16.വിജയപുരം-14.08

17.പാറത്തോട്-14.04

18.അയര്‍ക്കുന്നം-13.89

19.കൂരോപ്പട-13.85

20.പായിപ്പാട്-13.67

21.തിടനാട്-13.53

22.പൂഞ്ഞാര്‍-13.3

23.പള്ളിക്കത്തോട് -13.21

24.മാടപ്പള്ളി-13.05

25.അതിരമ്പുഴ-13

26.തലയാഴം-12.74

27.അയ്മനം-12.63

28.മണര്‍കാട്-12.62

29.ഉദയനാപുരം-12.62

30.വെച്ചൂര്‍ -12.42

31.കൊഴുവനാല്‍-11.81

32.പാലാ-11.75

33.ചങ്ങനാശേരി-11.16

34.ഉഴവൂര്‍-11.11

35.മുണ്ടക്കയം-10.89

36.മീടനം-10.85

37.എലിക്കുളം-10.81

38.അകലക്കുന്നം-10.64

39.എരുമേലി-10.46

40.കറുകച്ചാല്‍-10.14

41.വാഴൂര്‍-10.14

42.കങ്ങഴ-9.9

43.വാകത്താനം-9.83

44.പാമ്പാടി-9.79

45.കിടങ്ങൂര്‍-9.7

46.ചിറക്കടവ്-9.62

47.മേലുകാവ്-9.52

48.മുത്തോലി-9.52

49.വെള്ളൂര്‍-9.27

50.ഏറ്റുമാനൂര്‍-9.27

51.ടിവി പുരം-9.26

52.നെടുംകുന്നം-9.17

53.കടനാട് -8.85

54.രാമപുരം-8.81

55.കാഞ്ഞിരപ്പള്ളി-8.54

56.കോരുത്തോട്-8.37

57.കടപ്ലാമറ്റം-8.27

58.തിരുവാര്‍പ്പ്-7.8

59.മുളക്കുളം-7.53

60.കോട്ടയം-7.22

61.പൂഞ്ഞാര്‍ തെക്കേക്കര-7.1

62.ആര്‍പ്പൂക്കര-6.8

63.നീണ്ടൂര്‍-6.61

64.കല്ലറ-6.18

65.മൂന്നിലവ്-6

66.ചെമ്പ്-5.88

67.മറവന്തുരുത്ത്-5.38

68.തലനാട്-5.31

69.ഞീഴൂര്‍ -5.28

70.വെളിയന്നൂര്‍ -5.24

71.വൈക്കം-4.95

72.വെള്ളാവൂര്‍-4.84

73.മീനച്ചില്‍-4.77

74.മരങ്ങാട്ടുപിള്ളി-4.17

75.തലയോലപ്പറമ്പ്-3.89

76.കുറവിലങ്ങാട്-3.42

77.ഭരണങ്ങാനം-2.74

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല ഖുർആൻ പാരായണത്തിലും കേമൻ

കോട്ടയ്ക്കൽ.മുഹമ്മദ് ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല കേമൻ. ഹൈസ്കൂൾ വിഭാഗം ഖുർആൻ പാരായണത്തിലും ഒന്നാമനാണ് ഈ പത്താംക്ലാസുകാരൻ. ചേറൂർ പിപിടിഎംവൈ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഫർഹാൻ 200 മീറ്റർ ഓട്ടത്തിലും 100 മീറ്റർ റിലേയിലും...

കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസ്; പ്രതികൾ കല്യാണം കൂടാൻ വന്നവർ; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ക്ഷേത്ര ജീവനക്കാരെ കണ്ടപ്പോൾ ഓടി രക്ഷപെട്ട ഇവരെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കുടുക്കിയത്. കഴിഞ്ഞ മാസം...

അ­​തി​ര്‍­​ത്തി ത​ര്‍​ക്കം: കോ­​ഴി­​ക്കോട്ട് അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ­​റ്റു*

കോ­​ഴി­​ക്കോ­​ട്: അ­​തി​ര്‍­​ത്തി ത​ര്‍­​ക്ക­​ത്തി­​നി­​ടെ അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ​റ്റു. മൈ­​ക്കാ­​ട് സ്വ­​ദേ­​ശി അ­​ശോ­​ക് കു­​മാ​ര്‍, മ­​ക​ന്‍ ശ​ര­​ത് എ­​ന്നി­​വ​ര്‍­​ക്കാ­​ണ് വെ­​ട്ടേ­​റ്റ­​ത്.ഇ​വ­​രെ കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​രു­​വ­​രു­​ടെ​യും ആ­​രോ­​ഗ്യ​നി­​ല തൃ­​പ്­​തി­​ക­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ​രം. കോഴിക്കോട് കോടഞ്ചേരിയിലാണ്...

ഓർമ്മകളിൽ ഒരു ക്രിസ്തുമസ്ക്കാലം (ഓർമ്മക്കുറിപ്പ്‌ – ക്രിസ്തുമസ് സ്‌പെഷ്യൽ – 4) ✍ബെന്നി മഞ്ഞില, കൊച്ചി)

വര്‍ഷങ്ങൾക്ക് മുമ്പ്, ഒരു ക്രിസ്തുമസ് ദിനത്തിനു പിറ്റേന്ന്, വെറുതെ നടക്കാന്‍ ഇറങ്ങിയതാണ് ഞാന്‍. നടന്നുകയറിയത് നാട്ടിലെ സി.പി.എം ഓഫീസില്‍. അവിടെ അന്നത്തെ പാര്‍ട്ടി ഏരിയാ സെക്രട്ടറിയും, അന്നും ഇന്നും ജില്ലാ കമ്മിറ്റി അംഗവുമായ...
WP2Social Auto Publish Powered By : XYZScripts.com
error: