17.1 C
New York
Tuesday, May 17, 2022
Home Kerala രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി.

മൂന്നാം തരംഗത്തിലേക്ക് കടന്നപ്പോള്‍ നമ്മള്‍ വാക്സിനേഷനില്‍ ഒരുപാട് പുരോഗതി കൈവരിച്ച സാഹചര്യമാണുള്ളത്. ഡെല്‍റ്റയേക്കാള്‍ തീവ്രത കുറഞ്ഞതാണ് ഒമിക്രോണ്‍. വാക്സിന്‍ തീര്‍ച്ചയായും നമുക്ക് പ്രതിരോധ ശേഷി നല്‍കുന്നുണ്ട്. അതിനാലാണ് രോഗവ്യാപനം വര്‍ധിച്ചപ്പോള്‍ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്.

ഗുരുതര രോഗമുള്ളവര്‍ പനിയൊ മറ്റ് ലക്ഷണങ്ങളൊ ഉണ്ടെങ്കില്‍ പരിശോധന നടത്തേണ്ടതാണ്. അല്ലാത്തവര്‍ ഹോം ഐസൊലേഷനില്‍ തുടരേണ്ടതാണ്. ഹോം ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടാകരുത്.

സംസ്ഥാനത്ത് ചികിത്സയിലുള്ള 1.9 ലക്ഷം ആളുകളില്‍ മൂന്ന് ശതമാനം മാത്രമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 0.7 ശതമാനം രോഗികള്‍ക്ക് ഓക്സിജന്‍ കിടക്കളും 0.6 ശതമാനം പേര്‍ക്ക് ഐസിയു കിടക്കകളുടെ സഹായവും ആവശ്യമായിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളിലെ വെന്റിലേറ്ററുകളുടെ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ട്.

പ്രസ്തുത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ക്ലസ്റ്റര്‍ മാനേജ്മെന്റ് മാര്‍ഗനിര്‍ദേശം തയാറാക്കി. എല്ലാ ഓഫിസുകളിലും സ്ഥാപനങ്ങളിലും ഒരു ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം ഉണ്ടായിരിക്കണം. ഇവര്‍ക്ക് പ്രത്യേക പരീശീലനം ജില്ലാ അടിസ്ഥാനത്തില്‍ നല്‍കും. പത്ത് പേര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആ സ്ഥാപനം ലാര്‍ജ് ക്ലസ്റ്ററായി മാറും.

ഇതുപോലെ പത്ത് പേര്‍ പോസിറ്റീവ് ആകുന്ന അഞ്ച് ക്ലസ്റ്ററുണ്ടെങ്കില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് സ്ഥാപനം അടിച്ചിടേണ്ടതാണ്. അടച്ചു പൂട്ടല്‍ അവസാന മാര്‍ഗമായിട്ടാണ് കാണേണ്ടത്. രോഗവ്യാപനം ഉണ്ടാകാതെ ശ്രദ്ധിക്കണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും വെന്റിലേഷന്‍ സൗകര്യം ഉണ്ടായിരിക്കണം.

ആരോഗ്യപ്രവര്‍ത്തകര്‍ പനിയോ രോഗലക്ഷണങ്ങളൊ ഉണ്ടെങ്കില്‍ പരിശോധിച്ചതിന് ശേഷം ആശുപത്രികളില്‍ എത്തുക. അഞ്ച് വയസിന് താഴെപ്രായമുള്ളവര്‍ മാസ്ക് ധരിക്കേണ്ടതില്ല. വാക്സിന്‍ എടുക്കാനുള്ളവര്‍ എത്രയും പെട്ടെന്ന് വാക്സിനെടുക്കുക. ഒമിക്രോണിനെതിരെ വാക്സിന് തീര്‍ച്ചയായും പ്രതിരോധമുണ്ട്.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: