രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു. വിപണിയിൽ ആശങ്ക.
ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു. കൊറോണ വൈറസ് രോഗം വീണ്ടും വ്യാപിക്കുന്നുവെന്ന ആശങ്കയാണ് വിപണിയില്‍. ഇതിന്റെ പ്രതിഫലനങ്ങളിലൊന്നാണ് രൂപയുടെ മൂല്യത്തകര്‍ച്ച. ഒമ്ബത് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയിപ്പോള്‍. ഒരു ഡോളറിന് 75.15 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഈ നിലവാരത്തിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു. എന്നാല്‍ കൊറോണ ഭീതി അകലുകയും വിപണികള്‍ വീണ്ടും സജീവമാകുകയും ചെയ്തതോടെ നില മെച്ചപ്പെട്ടു.
രാജ്യത്ത് വീണ്ടും കൊറോണ വ്യാപനമുണ്ടാകുന്നു എന്ന വാര്‍ത്തകളില്‍ നിക്ഷേപകര്‍ ആശങ്കയിലാണ്. ഇതിന്റെ പ്രതികരണമാണ് ഓഹരി വിപണിയിലടക്കം പ്രതിഫലിക്കുന്നത്.