17.1 C
New York
Tuesday, May 17, 2022
Home Kerala രൂക്ഷമായ വന്യമൃഗ ആക്രമണം: അഞ്ച് ആട്ടിൻകുട്ടികളെ വന്യമൃഗങ്ങൾ കൊന്നു

രൂക്ഷമായ വന്യമൃഗ ആക്രമണം: അഞ്ച് ആട്ടിൻകുട്ടികളെ വന്യമൃഗങ്ങൾ കൊന്നു

ആടിനെ പുലി പിടിച്ചതിനെ തുടർന്ന്​ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ചത്ത ആടുകളെ കെട്ടിത്തൂക്കി പ്രതിഷേധം നടത്തിയ മുപ്പതു ആളുകള്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു . വനപാലകരുടെ പരാതിയെ തുടര്‍ന്ന് ആണ് നടപടി . മീൻകുഴിയിൽ കൊടിതോപ്പിൽ ജനവാസ കേന്ദ്രത്തിൽ കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകളെ ആണ് വ്യന്യ ജീവി ആക്രമിച്ചു കൊന്നത് . പുലിയാണ് എന്ന് നാട്ടുകാര്‍ പറയുമ്പോള്‍ വള്ളി പുലിയാകാന്‍ ആണ് സാധ്യത എന്ന് വനം വകുപ്പ് പറയുന്നു .

പുത്തൻപുരക്കൽ കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള അഞ്ച് ആടിനെയാണ് കൊന്നത്. രാവിലെ 10ന്​ കൊച്ചുമോൻ ആടിന് തീറ്റയും വെള്ളവും നൽകിയ ശേഷം എസ്റ്റേറ്റിലേക്ക് പോയി തിരികെ 11 മണിക്ക് എത്തിയപ്പോഴാണ് ആടുകൾ ചത്തുകിടക്കുന്നത്​ കണ്ടത്.

കഴിഞ്ഞയാഴ്ച രണ്ട്​ ആടിനെ സമാനരീതിയിൽ കൊന്നിരുന്നു. ഇവരുടെ രണ്ട് വളർത്തുനായയെ കാട്ടു മൃഗം പകൽ പിടിച്ചുകൊണ്ടു പോയിരുന്നു. നായയെ പുലിയാണ് സാധാരണ പിടിക്കുന്നത്‌ . കർഷക സംഘടനയായ കിഫായുടെ നേതൃത്വത്തിൽ ചിറ്റാർ വനം സ്റ്റേഷനിൽ ചത്ത ആടുകളെ കെട്ടിത്തൂക്കി .ഇതിനെ തുടര്‍ന്നാണ്‌ വന പാലകരുടെ പരാതിയില്‍ പോലീസ് കേസ് എടുത്തത്‌

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: