രാഹുൽ ഗാന്ധിയെ പുഷ്അപ്പ് എടുക്കാൻ വെല്ലു വിളിച്ച് ജൂഡോ താരം.താൻ ഫിറ്റ് എന്ന് തെളിയിച്ച് രാഹുലും. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ് ജോസഫ്സ് മെട്രിക്കുലേഷൻ സ്കൂളിലെത്തിയ രാഹുൽ ഗാന്ധിയെ പുഷ് അപ്പ് എടുക്കാൻ വെല്ലുവിളിച്ചത് പത്താംക്ലാസ് കാരിയും, ഇതേ സ്കൂളിലെ വിദ്യാർത്ഥിയും ജൂഡോ താരവുമായ മെറോലിൻ ഷെനിഗയാണ്. ഇതോടെ വെല്ലുവിളി സ്വീകരിച്ച രാഹുൽ അനായാസം പുഷ് അപ്പ് എടുക്കുകയും ചെയ്തു. ഒരു മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ 15 പുഷ് അപ്പ് എടുക്കുക എന്നതായിരുന്നു വെല്ലുവിളി. ഒറ്റക്കൈകൊണ്ട് പുഷ് അപ്പ് എടുത്തുകൊണ്ടാണ് രാഹുൽ വെല്ലുവിളി അവസാനിപ്പിച്ചത്. സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം കൈകൾ കോർത്ത് നൃത്തം ചെയ്ത ശേഷം കൂടിയാണ് രാഹുൽ മടങ്ങിപ്പോയത്. ഇംഗ്ലീഷ് ഗാനത്തിനൊത്ത് രാഹുലിനും വിദ്യാർത്ഥികൾക്കും ഒപ്പം ചില കോൺഗ്രസ് നേതാക്കും സ്റ്റേജിലെത്തി നൃത്തം ചെയ്തിരുന്നു.