രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ജോയിസ് ജോർജ് രാഹുൽ ഗാന്ധിയുടെ അടുത്തു വളഞ്ഞും കുനിഞ്ഞും ഒന്നും നിൽക്കരുത് അയാൾ കല്യാണം കഴിച്ചിട്ടില്ല എന്നായിരുന്നു ഇടുക്കി മുൻ എംപിയായ ജോയിസ് ജോർജിൻ്റെ പരാമർശം ഇരട്ടയാറിലെ എം.എം.മണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു വിവാദ പ്രസംഗം മന്ത്രി എം.എം.മണിയടക്കമുള്ളവരും വേദിയിലുണ്ടായിരുന്നു എറണാകുളം സെന്റ് തെരേസ കോളജ് വിദ്യാർഥികളെ ഐക്കിഡോ പരിശീലിപ്പിച്ചതിനെയാണ് ജോയിസ് ജോർജ് പരിഹസിച്ചത്.അശ്ലീല മനസ്സിന്റെ ഉടമയായ ഒരു മ്ലേച്ഛനാണ് താൻ എന്നു കൂടി ജോയ്സ് തെളിയിച്ചിരിക്കുകയാണ് എന്ന് ഡീൻ കുര്യാക്കോസ് എംപി പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ ഈയൊരു പദപ്രയോഗത്തിലൂടെ വിമർശിക്കാൻ ജോയ്സിന് എന്താണ് യോഗ്യതയെന്നും ഡീൻ ആരാഞ്ഞു.