രാഹുൽ ഗാന്ധിക്കെതിരേ പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
അമേഠിയിൽ പതിനഞ്ച് കൊല്ലം ഒന്നും ചെയ്യാതെയാണ് രാഹുൽ വയനാട്ടിൽ എത്തിയതെന്ന് അമിത് ഷാ പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി ഒരു വിനോദസഞ്ചാരിയായി വന്നിരിക്കുകയാണ്. ഒരു വികസനപ്രവർത്തനവും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.