രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പരാമർശത്തിൽ ജോയ്സ് ജോർജിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
രാഹുൽ ഗാന്ധിക്കെതിരേ ജോയ്സ് ജോർജ് നടത്തിയത് അങ്ങേയറ്റം മോശമായ പരാമർശമാണ്. രാഹുൽ ഗാന്ധിയുടെ പരിപാടികളിലെ ആൾക്കൂട്ടം കണ്ട് വിറളി പൂണ്ടാണ് ജോയ്സ് ജോർജിന്റെ പരാമർശമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.