രാഹുലിനെതിരെയുള്ള പരാമർശം – ജോയ്സ് ജോര്‍ജ്ജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.
രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എല്‍.ഡി.എഫ് നയമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയമായാണ് രാഹുല്‍ ഗാന്ധിയെ മുന്നണി നേരിടുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എറണാകുളം സെന്റ്. തെരേസാസ് കോളജ് വിദ്യാര്‍ഥികളെ രാഹുല്‍ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ജോയ്സ് ജോര്‍ജ്ജിനെതിരെ ജോയ്‌സ് ജോര്‍ജ്ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.
ജോയ്‌സ് ജോര്‍ജ്ജ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുകയായിരുന്നെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയില്ലെന്നും എം.എം മണി പറഞ്ഞിരുന്നു.