കോട്ടയം: മാഞ്ഞൂർ ജാക്ഷന് സമീപം വഴിയരികിൽ കൂട്ടിയിട്ട് ഉണക്കമീൻ വിറ്റിരുന്നത് ഇതുപോെലെ പല സ്ഥലങ്ങളിലും വ്യാപാരം നടക്കുന്നു. പുറത്തുനിന്ന് എത്തിച്ച ഉണക്കമീൻ അന്യസംസ്ഥാനക്കാരെ ഉപയോഗിച്ചാണ് വിൽപ്പന നടത്തുന്നത്. അന്യസംസ്ഥാനങ്ങളിൽ കേടുവന്ന മത്സ്യം മാരകരോഗങ്ങൾക്ക് കാരണമാകുന്ന രാസപദാർത്ഥങ്ങൾ ഉപയോഗിച്ച്, യാതൊരു ശുചിത്വവും ഇല്ലാതെ സംസ്കരിച്ചു കേരളത്തിൽ എത്തുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് മാഞ്ഞൂരിൽ വഴിയരികിൽ കൂട്ടിയിട്ട് വിൽപ്പന നടത്തുന്നത്. ആരോഗ്യവകുപ്പും ഇത് കണ്ടഭാവം നടിക്കുന്നില്ല. മറ്റു ചില ജില്ലകളിൽ നടന്നുവന്നിരുന്ന വഴിയോര ഉണക്കമീൻ വ്യാപാരം ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും ആരോഗ്യവകുപ്പും തടഞ്ഞിരുന്നു, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും,
മത്സ്യം ഉണക്കുന്നതിന് സോളാർ ഡ്രയർ സാധാരണയായി ഉപയോഗിക്കുമ്പോൾ, പകരം അശാസ്ത്രീയമായി വൻ ലാഭത്തിനു വേണ്ടി ക്യാൻസറിന് കാരണമാകുന്ന ഫോർമാലിൻ ഉപയോഗിച്ചും മത്സ്യം കേടു വരാത്ത രീതിയിൽ ഉണക്കി വിപണനം ചെയ്യുന്നുണ്ട്. അത്തരത്തിലുള്ളതാണ് വഴിയരികിൽ വിൽക്കുന്നെതെന്നാണ് ആക്ഷേപം