രാമപുരം-കൂത്താട്ടുകുളം റൂട്ടിലെ പെരുംകുറ്റിയിൽ കാർ നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. നെടുമ്പാശേരിയിൽ നിന്നു രാമപുരത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ചായക്കടയോട് ചേർന്ന് റോഡിൽ ചായ കുടിച്ചുകൊണ്ടിരുന്ന പെരുംകുറ്റി വലിയതിരയിൽ മോഹനൻ (65) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തേക്കുംകാട്ടിൽ പൈലിക്ക് പരിക്കേറ്റു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി