അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി പണം നല്കി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി.
രാമക്ഷേത്രത്തിന്റെ രൂപരേഖ ജില്ലാ പ്രചാരകരില്‍ നിന്നും അദ്ദേഹം ഏറ്റുവാങ്ങുന്ന ചിത്രം പുറത്തു വന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് പണം സ്വീകരിച്ചത്. ആയിരം രൂപ അദ്ദേഹം കൈമാറി.
ശ്രീ ചെറായി എന്നയാളാണ് ഫേസ്ബുക്കിലൂടെ ചിത്രം പുറത്തുവിട്ടത്. അതേസമയം, വാര്‍ത്ത തള്ളി എല്‍ദോസ് കുന്നപ്പള്ളി രംഗത്തെത്തി. തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും രാമക്ഷേത്രത്തിന്റെ ഫണ്ട് പിരിവാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സംഭവത്തിന് പിന്നില്‍ വര്‍ഗീയത ഇല്ലെന്നും സഹായം ആവശ്യപ്പെട്ട് ഓഫീസിലെത്തുന്നവര്‍ക്ക് അത് നല്‍കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.