രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് അമ്മയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാൻ അനുമതി നൽകി സുപ്രീംകോടതി.
സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇതിന് അനുമതി നൽകിയത്.
90 വയസുള്ള അമ്മയ്ക്ക് സിദ്ധിഖ് കാപ്പനുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാന്‍ സിദ്ദിഖ് കാപ്പന് തയാറാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയെ അറിയിച്ചു.