17.1 C
New York
Monday, September 20, 2021
Home Kerala രാജ്യത്ത് 41,965 പുതിയ കൊവിഡ് കേസുകള്‍ : 460 മരണം

രാജ്യത്ത് 41,965 പുതിയ കൊവിഡ് കേസുകള്‍ : 460 മരണം

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ്-19 കേസുകളിൽ വീണ്ടും നാല്പതിനായിരത്തിന് മുകളിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്തത് 41,965 കൊവിഡ് കേസുകളാണ്. രാജ്യത്ത് ആശങ്കയാകുന്നത് കേരളത്തിലെ ഉയര്‍ന്ന കൊവിഡ് കണക്കുകളാണ്. മറ്റ് സംസ്ഥാനങ്ങളിൽ ദിനം പ്രതിയുള്ള കേസുകൾ കുറഞ്ഞതോടെ കൂടുതൽ ഇളവുകളിലേക്ക് കടക്കുകയാണ്. അതിനിടെ ഏറ്റവുമുയര്‍ന്ന കൊവിഡ് വാക്സിനേഷൻ ഇന്നലെയാണ് നടന്നത്. 1.33 കോടി വാക്സിനാണ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 41,965 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 460 മരണങ്ങള്‍ ഇന്നലെ കൊവിഡ് മൂലം സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,39,020 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

97.51ശതമാനമാണ് ഇന്ത്യയിലെ നിലവിലെ രോഗമുക്തി നിരക്ക്.24 മണിക്കൂറിനിടെ 33,964 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. നിലവില്‍ 3,78,181 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 1,33,18,718 പേര്‍ക്ക് ഇന്നലെ കൊവിഡ് വാക്‌സിനെടുത്തപ്പോള്‍ ആകെ വാക്‌സിന്‍ സ്വീകരിച്ചവുടെ എണ്ണം 65,41,13,508 ആയി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: