രാജ്യത്ത് കോവിഡ് കേസുകളിൽ വൻ കുതിച്ചുചാട്ടം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. തുടർച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിനം ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
24 മണിക്കൂറിനിടെ 794 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്
77,567 പേർ രോഗമുക്തി നേടി.
രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 1,32,05,926 ആയി. മരണസംഖ്യ 1,68,436 ആയി ഉയർന്നു. 1,19,90,859 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 10,46,631 പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 9.8 കോടി പേർക്കാണ് കോവിഡ് വാക്സിൻ വിതരണം ചെയ്തത്. ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 25,52,14,803.
Facebook Comments