17.1 C
New York
Sunday, September 26, 2021
Home Kerala രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന.

രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന.

രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന.

അഞ്ച് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു.
62714 പേർക്കാണ് 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.
ഒക്ടോബർ 16-നാണ് ഇതിന് മുമ്പ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
63,371 പേർക്കാണ് ഒക്ടോബർ 16-ന് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.
312 പേർ കോവിഡ് ബാധമൂലം 24 മണിക്കൂറിനിടെ മരിക്കുകയുമുണ്ടായി.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 1,61,552 ആയി.
നിലവിൽ രാജ്യത്ത് 4,86,310 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
1.13 കോടി പേർ ഇതിനോടകം രോഗമുക്തി നേടി. മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, ഗുജറാത്ത് തമിഴ്നാട് എന്നിവിടങ്ങളിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തൃശൂർ എന്ന എന്റെ നാട് ഞാൻ അറിയുന്ന നാട്………..

തൃശൂർ ടൗണിൽ ജനിച്ചു വളർന്ന എനിക്ക് തൃശൂർ പൂരത്തെ കുറിച്ചോ പുലികളി, കുമ്മാട്ടി കളിയെ കുറിച്ചോ അല്ല എനിക്ക് പറയുവാൻ ഉള്ളത്. ഇതെല്ലാം എല്ലാവർക്കും അറിയുന്ന കാര്യമാണ് അതിനാൽ അവ ഞാൻ ഒഴിവാക്കുന്നു....

ഇതൾ വിരിയുന്ന നേരം (കവിത)

നിന്നോർമ്മയിൽമുന്നിലൊരു വസന്തം വിരിയുന്നു ..അത്രമേൽ ആഴത്തിൽ നമ്മൾ ...

ശാസ്ത്രവും മായയും – ശ്രീ ശ്രീ രവി ശങ്കർ

ഒരു മനുഷ്യ ശരീരത്തിൽ നിന്നുള്ള ഉമിനീരും തൊലിയും എല്ലാം പരിശോധിച്ചാൽ DNA യുടെ ഫലം ഒന്ന് തന്നെ ആയിരിക്കും. അതുപോലെ തന്നെ ഒരു ചെടിയുടെ പൂക്കൾ, ഇല, തണ്ട്, വേര് ഇവയുടെ ഡിഎൻഎ...

ദത്തുപുത്രൻ (തുടർക്കഥ) -3

അന്തോണിക്കും ആനിയമ്മക്കും വാർദ്ധക്യത്തിൽ ഒരു ആൺ കുഞ്ഞു ജനിച്ചു.!അവനു അവർ "സേവ്യർ " എന്ന് പേരിട്ടു. കുഞ്ഞനുജനെ കിട്ടിയതിൽ ജോണിമോനും അതിരറ്റു സന്തോഷിച്ചെങ്കിലും അനിശ്ചിതത്തിന്റെ നാൾ വഴികൾ അവിടെ ആരംഭിക്കുകയാണെന്ന് അവനറിഞ്ഞുകൂടായിരുന്നല്ലോ. കുഞ്ഞിനെ...
WP2Social Auto Publish Powered By : XYZScripts.com
error: