ദൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,649 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,09,16,589 ആയി.
9,489 പേർ കൂടി രോഗമുക്തി നേടുകയും കഴിഞ്ഞ 24 മണിക്കൂറിനിടെ 90 മരണം കൂടി സ്ഥിരീകരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതിനോടകം 1,06,21,220 പേർ കോവിഡിൽനിന്ന് മുക്തി നേടിയിട്ടുണ്ട്. 1,55,732 പേർക്കാണ് ഇതിനകം രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. നിലവിൽ 1,39,637 സജീവ കേസുകളാണുള്ളത്. രാജ്യത്ത് ഇതിനോടകം 82,85,295 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്.
ഫെബ്രുവരി 14 വരെയുള്ള കണക്കുകൾ പ്രകാരം 20,67,16,634 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇന്നലെ മാത്രം 4,86,122 സാമ്പിളുകൾ പരിശോധിച്ചതായും ഐ.സി.എം.ആർ. പറഞ്ഞു.