രാജ്യത്തെ പ്രശ്നങ്ങളെ കുറിച്ച് പറയാൻ യുഡിഎഫ് തയ്യാറാകുന്നില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
രാഷ്ട്രീയത്തിൽ മതം കൊണ്ടു വന്ന് വിഷയങ്ങൾ തിരിച്ചുവിടാണ് യു ഡി എഫ് ശ്രമം.
ശബരിമല പ്രചാരണ വിഷയമാക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും
കാനം പറഞ്ഞു.
വിജയരാഘവൻ്റെ ലീഗിനെക്കുറിച്ചുള്ള പരമാർശത്തിലും
അത്തരത്തിൽ പ്രസ്താവന നടത്തേണ്ടതുണ്ടോ എന്ന് തീരുമാനക്കേണ്ടത് വിജയരാഘവൻ തന്നെയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
എൽഡിഎഫ് മതനിരപേക്ഷ പാർട്ടിയാണ്.
വർഗീയ ന്യൂനപക്ഷ പ്രീണനം നടത്തുന്നത് യുഡിഎഫാണെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും കാനം വ്യക്തമാക്കി.