17.1 C
New York
Wednesday, August 10, 2022
Home Kerala രാജ്യത്തെ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ 551 പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിന് പിഎം കെയർ ഫണ്ടിൽ നിന്ന്...

രാജ്യത്തെ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ 551 പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിന് പിഎം കെയർ ഫണ്ടിൽ നിന്ന് പണം അനുവദിച്ചു.

രാജ്യത്തെ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ 551 പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിന് പിഎം കെയർ ഫണ്ടിൽ നിന്ന് പണം അനുവദിച്ചു.

പ്ലാ​ന്‍റു​ക​ൾ എ​ത്ര​യും വേ​ഗം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ജി​ല്ലാ ത​ല​ത്തി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഈ ​പ്ലാ​ന്‍റു​ക​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്ന് പി​എം ഓ​ഫീ​സ് പ​റ​ഞ്ഞു. ഈ ​വ​ർ​ഷ​മാ​ദ്യം 162 പി​എ​സ്എ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പി​എം കെ​യ​ർ ഫ​ണ്ടി​ൽ നി​ന്നും 201.58 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു.

പൊ​തു​ജ​നാ​രോ​ഗ്യ വ്യ​വ​സ്ഥ​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും ആ​ശു​പ​ത്രി​ക​ളി​ൽ ഓ​ക്സി​ജ​ൻ ഉ​ത്പാ​ദ​ന സൗ​ക​ര്യം ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യാ​നാ​ണ് പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളു​ടെ​യും ജി​ല്ല​യു​ടെ​യും ദൈ​നം​ദി​ന മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഉ​ത​കു​ന്ന​താ​യി​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ​ത്തു​ട​ർ​ന്നു രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ൾ ഓ​ക്സി​ജ​ൻ ക്ഷാ​മം നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.

Facebook Comments

COMMENTS

- Advertisment -

Most Popular

സ്വന്തം ഭവനം താജ് മഹലാക്കി സിനിമ ചിത്രീകരിച്ച സംവിധായകൻ എ.കെ.ബി.കുമാർ. ചിത്രം തീയേറ്ററിലേക്ക്!

  സ്വന്തം ഭവനം താജ്മഹലിൻ്റെ മാതൃകയിൽ കെട്ടിയുയർത്തുകയും, അതിലെ നാല് മിന്നാരങ്ങൾ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് സമർപ്പിക്കുകയും ചെയ്ത ദേശാഭിമാനിയായ സംവിധായകനാണ് ആലപ്പുഴക്കാരനായ എ.കെ.ബി.കുമാർ. ആലപ്പുഴ തുമ്പോളി ജംങ്ഷനിലാണ് താജ് മഹൽ...

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: