17.1 C
New York
Saturday, January 22, 2022
Home Kerala രാജസ്ഥാന്റെ നായകന്‍ സഞ്ജു തന്നെ, 14 കോടി രൂപയ്ക്ക് ടീമില്‍ നിലനിര്‍ത്തി.

രാജസ്ഥാന്റെ നായകന്‍ സഞ്ജു തന്നെ, 14 കോടി രൂപയ്ക്ക് ടീമില്‍ നിലനിര്‍ത്തി.

പതിനഞ്ചാം ഐപിഎല്‍ സീസണിലും സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. സഞ്ജുവിനെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

സഞ്ജുവിന് വേണ്ടിയാണ് രാജസ്ഥാന്‍ തങ്ങളുടെ ആദ്യ റീറ്റെന്‍ഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നത്. 14 കോടി രൂപ പ്രതിഫലവുമായാണ് സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്തുക. സഞ്ജുവിനെ കൂടാതെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള മറ്റ് മൂന്ന് കളിക്കാരില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ബെന്‍ സ്‌റ്റോക്ക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയേക്കില്ല

ജോസ് ബട്ട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍, ലിവിങ്സ്റ്റണ്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. ബെന്‍ സ്റ്റോക്ക്‌സിനെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയില്ല. സ്റ്റോക്ക്‌സിന്റെ ഉയര്‍ന്ന പ്രതിഫലത്തെ തുടര്‍ന്നാണ് ഇത്. 12.5 കോടി രൂപയാണ് രാജസ്ഥാനില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ പ്രതിഫലം. ജോഫ്ര ആര്‍ച്ചറുടേത് 7.2 കോടി.

നാല് കളിക്കാരെയാണ് ഫ്രാഞ്ചൈസികള്‍ക്ക് ടീമില്‍ നിലനിര്‍ത്താന്‍ കഴിയുക. അതില്‍ രണ്ട് കളിക്കാര്‍ ഇന്ത്യന്‍ താരങ്ങളാവണം. രാജസ്ഥാന്‍ ജോസ് ബട്ട്‌ലറെ ടീമില്‍ നിലനിര്‍ത്തും എന്ന് ഏറെ കുറെ ഉറപ്പാണ്. താര ലേലത്തിന് മുന്‍പ് ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരെ തീരുമാനിക്കാനുള്ള അവസാന തിയതി നവംബര്‍ 30 ആണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട...

വേനല്‍ അതി രൂക്ഷം :അച്ചന്‍കോവില്‍ നദി വറ്റി തുടങ്ങി

അതി രൂക്ഷമായ വേനല്‍ അച്ചന്‍കോവില്‍ നദിയിയെയും വറ്റിച്ചു തുടങ്ങി .കാല വര്‍ഷത്തില്‍ വെള്ളപ്പൊക്കം സമ്മാനിച്ച ഈ നദിയുടെ പല ഭാഗവും വറ്റി .വനത്തില്‍ നിന്നും തൊണ്ണൂറ് തോടുകള്‍ ചേരുന്ന അച്ചന്‍കോവില്‍ നദി വേനലിന്‍റെ...

കോവിൻ ആപ്പിൽ ഒറ്റ നമ്പറിൽ നിന്നുള്ള വാക്സിൻ ബുക്കിങ്ങ് പരിധി ഉയർത്തി.

ന്യൂഡെൽഹി: കോവിൻ ആപ്പിൽ ഒറ്റ നമ്പറിൽ നിന്നുള്ള വാക്സിൻ ബുക്കിങ്ങ് പരിധി ഉയർത്തി. കോവിനിൽ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ആറ് അംഗങ്ങൾക്ക് റജിസ്റ്റർ ചെയ്യാം. വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. നേരത്തെ ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: